SportsTRENDING

ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

കൊച്ചി: ഐഎസ്‌എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌.

ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താൻ കഴിയില്ലെന്നും വുകോമനോവിച്ച്‌ പറഞ്ഞു.

സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്(1-3) പഞ്ചാബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്.

Signature-ad

39-ാം മിനുട്ടില്‍ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മർ ജോർഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോള്‍ സ്കോറർമാർ. നിലവില്‍ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.

Back to top button
error: