ബംഗാളിനായി ഷഹ്്ബാസ് 100 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സ് നേടി. ഓപ്പണര്‍ അഭിമന്യൂ ഈശ്വര്‍ 119 പന്തില്‍ ഏഴ് ഫോറടക്കം 65 റണ്‍സും സ്വന്തമാക്കി. കരണ്‍ ലാല്‍ 78 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സും ക്യാപ്റ്റന്‍ മനോജ് തിവാരി 69 പന്തില്‍ രണ്ട് ഫോറടക്കം 35 റണ്‍സും സ്വന്തമാക്കി.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 180 റണ്‍സിനാണ് പുറത്തായത്. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ബംഗാളിനെ എറിഞ്ഞിട്ടത്. ഇതോടെ 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും കേരളം സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും(51) സച്ചിന്‍ ബേബിയും(51) ശ്രേയസ് ഗോപാലും(50*), അക്ഷയ് ചന്ദ്രനും(36) ചേര്‍ന്ന് കേരളത്തിന് മികച്ച ലീഡ് ഉറപ്പാക്കി. ജലജ് സക്‌സേന 37 റണ്‍സെടുത്തു.
കേരളത്തിനായി രണ്ടാം ഇന്നിംഗ്‌സിലും ജലജ് സക്‌സേന മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 36 ഓവറില്‍ 104 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം എടുത്തപ്പോള്‍ ബേസില്‍ എന്‍പി ഒരു വിക്കറ്റും സ്വന്തമാക്കി.