Month: February 2024
-
India
യുവതി തെരുവില്‍ ഭിക്ഷ യാചിച്ച് ഒന്നരമാസം കൊണ്ട് നേടിയത് 2.5 ലക്ഷം രൂപ, വര്‍ഷത്തില്‍ ആകെ സമ്പാദ്യം 20 ലക്ഷം; ഒടുവിൽ ക്ലൈമാക്സ്
ഇന്‍ഡോറിലെ ലവ കുശ സ്‌ക്വയറില്‍ 8 വയസുകാരിയായ മകളോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന യുവതി ഒന്നരമാസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം രൂപ. ഒരു ഒരു വര്‍ഷം താൻ 20 ലക്ഷം സമ്പാദിക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി. അവധി കാലങ്ങളില്‍ അനേകം പേര്‍ ലവ കുശ സ്‌ക്വയറിലെ ഈ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. ഇവര്‍ ഭിക്ഷ നല്‍കുന്നതും പതിവാണ്. സ്ത്രീയെ കൂടാതെ അവരുടെ ഭര്‍ത്താവും മൂന്ന് കുട്ടികളും സമീപത്തായി ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ഒരുപാട് വിശ്വാസികള്‍ കടന്നു പോകുന്ന മേഖലയായതിനാലാണ് കുടുംബം ഈ പ്രദേശം യാചനക്കായി തിരഞ്ഞെടുത്തത്. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ രാജസ്ഥാനിലെ ഗ്രാമത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് കഴിയുന്നത്. കിട്ടിയ തുകയില്‍ ഒരുലക്ഷം അവര്‍ക്ക് അയച്ചുകൊടുത്തു. 50,000 രൂപ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റിട്ടു എന്നും ഭിക്ഷക്കാരിയായ സ്ത്രീ പറയുന്നു. വര്‍ഷത്തില്‍ 20 ലക്ഷം രൂപ വരെയാണ് കുടുംബത്തിന് ഭിക്ഷ യാചിച്ചു കിട്ടുന്നത്. ഇവര്‍ക്ക് വീട്, കാര്‍, സ്മാര്‍ട് ഫോണ്‍,…
Read More » -
Kerala
ആദിവാസി വിഭാഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം
തൃശൂർ:വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വകുപ്പിന്റെ ഭാഗമായി. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. …
Read More » -
Kerala
ഇടുക്കിയിൽ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇടുക്കി: ഉടുമ്ബൻചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഉടുമ്ബൻചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. അയല്‍വാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്തിയത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതിയായ ശശികുമാർ പൊലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. വാതില്‍ പൊളിച്ചാണ് ഷീലയെ പുറത്തേക്കെടുത്തത്.
Read More » -
NEWS
പകല്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍, രാത്രിയില്‍ ഹമാസ് ഭീകരൻ
ഗാസ: അല്‍ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്ബില്‍ നിന്ന് മുഹമ്മദ് വാഷയുടെ ഒരു ലാപ്ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിന്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനന്റ് അവിചയ് അദ്രെയ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തർ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അല്‍ ജസീറ. ഹമാസ് കമാൻഡറെന്ന നിലയില്‍ വാഷയുടെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങള്‍ ലാപ്ടോപ്പില്‍ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബർ 7 ന്റെ ആക്രമണത്തില്‍ ഹമാസ് ഭീകരർ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും 32 കാരനായ റിപ്പോർട്ടർ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചത്. അല്‍ ജസീറ പത്രപ്രവർത്തകനായ മുഹമ്മദ് വാഷയുടെ ഗാസ മുനമ്ബില്‍ നിന്ന് ലഭിച്ച ഒരു ലാപ്ടോപ്പ് ഐഡിഎഫ് പരിശോധിച്ചു. ഹമാസ് കമാൻഡറാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളുണ്ട്, അദ്രെയ് വ്യക്തമാക്കി. അല്‍ ജസീറയെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ടുള്ള…
Read More » -
Kerala
റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകള്‍ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകള്‍ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍. കേന്ദ്രം പല രൂപത്തില്‍ ഭക്ഷ്യ പൊതു വിതരണത്തില്‍ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും സഭയെ അറിയിച്ചു. കേരളത്തിന് ആവശ്യമായ അരി നല്‍കുന്നതില്‍ പോലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. 8 വര്‍ഷമായി നല്‍കുന്ന അരിയുടെ അളവ് വര്‍ധിപ്പിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
Kerala
മോദി വന്നതിനാലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്- രാജ്മോഹന്‍ ഉണ്ണിത്താന്‍
തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തത് പ്രധാനമന്ത്രി നരേന്ദ് മോദി വന്നതിനാലാണെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വർഗീയവാദികള്‍ക്കെതിരെ പോരാടുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോണ്‍ഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയം കെ.ജി.മാരാർ ഭവനം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് ഓഫിസ്. ഹൈന്ദവാചാര പ്രകാരം പ്രത്യേക പൂജാവിധികളോടെയായിരുന്നു പാലുകാച്ചല്‍. ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജകൾ. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും.
Read More »


