IndiaNEWS

പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു; കടുത്ത നടപടിയുമായി പോലീസും നഗരസഭയും 

ഡെറാഡൂൺ: പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു.

ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് മുസ്ലിം കുടുംബങ്ങള്‍ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്.അഞ്ഞൂറിലധികം കുടുംബങ്ങള്‍ നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകള്‍.

 പലകുടുംബങ്ങളും തങ്ങളുടെ സാധനങ്ങളുമായി തെരുവുകളിലൂടെ കാല്‍നടയായി പോകുന്നത് കാണാൻ കഴിയും. പ്രദേശത്ത് നിലവില്‍ കർഫ്യൂ ഏർപ്പെടുത്തിയതിനാല്‍ വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

Signature-ad

ബൻഭൂല്‍പുരയിലെ അനധികൃത മുസ്ലീം പള്ളിയും മദ്രസയും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി പൊലീസ് രംഗത്തെത്തി. കേസില്‍ ഇതുവരെ 30 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേസമയം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബൻഭൂല്‍പുര പ്രദേശത്ത് ഫെബ്രുവരി എട്ടിന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പോയ സർക്കാർ ജീവനക്കാർക്കും പൊലീസുകാർക്കും നേരെ നടന്ന അക്രമ സംഭവങ്ങളില്‍ നടപടിയുമായി നഗരസഭയും രംഗത്തെത്തി.

കല്ലേറിലും തീവെപ്പിലും മുനിസിപ്പല്‍- സർക്കാർ സ്വത്തുക്കള്‍ക്ക് കനത്ത നഷ്ടമുണ്ടായിരുന്നു. നഷ്ടം വിലയിരുത്തിയശേഷം അത് നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി അബ്ദുള്‍ മാലിക്കിന് നഗരസഭ റിക്കവറി നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നഷ്ടപരിഹാരത്തുകയായി 2.45 കോടി രൂപ ഫെബ്രുവരി 15നകം നല്‍കണമെന്നാണ് മുനിസിപ്പല്‍ കോർപ്പറേഷൻ പ്രതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ലംഘിച്ചാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Back to top button
error: