SportsTRENDING

ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ  കീഴടക്കിയത്.

കെ. സൗരവ് (45+4′), മതിജ ബാബോവിച്ച്‌ (72′) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോള്‍ നേടിയത്. ബാബോവിച്ചിന്‍റെ കന്നി ഗോളാണ്.

Signature-ad

ജയത്തോടെ ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളില്‍ 23 പോയിന്‍റായി ഗോകുലത്തിന്. ഇത്രയും പോയിന്‍റുമായി റിയല്‍ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്‍റുമായി തലപ്പത്ത് തുടരുന്നു.

Back to top button
error: