കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്തില്‍ കാവിക്കൊടി ഉയര്‍ത്തിയ ചിന്താമണിയായിരുന്നു അത്.
കേരളത്തിലെ ആദ്യത്തെ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലെ ഒമ്ബതാം വാർഡില്‍ നിന്നും താമര വിരിയിച്ചത് ചിന്താമണിയാണ്.
വർഷങ്ങളായി ഇടത് കോട്ടയായിരുന്ന വാർഡില്‍ ഒറ്റ വോട്ടിന്റെ അട്ടിമറി വിജയം നേടിയാണ് ബിജെപി ഭരണം പിടിച്ചത്. നാലാം ക്ലാസ്സ് വിദ്യാഭ്യാസവും കുടിയിലെ സാധാരണ ജോലിയും തൊഴിലുറപ്പുമായി കഴിഞ്ഞിരുന്ന ചിന്താമണിയെ പ്രാഥമിക ഭരണസിരാ കേന്ദ്രത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഭാരതീയ ജനത പാർട്ടിയായിരുന്നു.
ഇന്നലെ കെ ജി മാരാർ ഭവന്റെ ഗൃഹപ്രവേശന കർമ്മം നടക്കുമ്ബോള്‍ അവിടെ പ്രധാന സ്ഥാനം നല്‍കിയതും ചിന്താമണിയ്‌ക്ക് തന്നെ.
കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് കെ.ജി.മാരാർ ഭവന്റെ നിർമ്മാണം.