SportsTRENDING

ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി

അബിജാൻ:  ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി.

ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്.

Signature-ad

ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം

Back to top button
error: