KeralaNEWS

നേന്ത്രക്കായ വില ഉയര്‍ന്നുതുടങ്ങി

പത്തനംതിട്ട: വേനല്‍ ആരംഭിച്ചതോടെ വിപണിയില്‍ നേന്ത്രക്കായ വില വർധിച്ചു. പ്രാദേശിക കാർഷിക വിപണികളില്‍ കിലോയ്ക്ക് 30-32 രൂപ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടം നടന്നത്.

ഒരുമാസം മുൻപ് വില 20 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ജലസേചനസൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെല്ലാം നേരത്തെ വിളവെടുപ്പ് പൂർത്തിയായതിനാല്‍ വിപണിയില്‍ ഉത്പന്നം കുറഞ്ഞതാണ് വില ഉയരാൻ കാരണം.

Signature-ad

നേരത്തെ പഴത്തിന് മൂന്നു കിലോയ്ക്ക് 100 രൂപയായിരുന്നു വില. പച്ചക്കായ വില ഉയർന്നുതുടങ്ങിയതോടെ പഴത്തിനും വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Back to top button
error: