Month: February 2024

  • Kerala

    കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് തൃശൂര്‍ മൃഗശാലയിലേക്കു മാറ്റുമ്പോള്‍

    കണ്ണൂര്‍: റിസര്‍വ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അര്‍ധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റ്മോര്‍ട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അര്‍ധരാത്രി 12നും ഒരു മണിക്കും ഇടയില്‍ കോഴിക്കോടുവച്ച് കടുവ ചത്തതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അന്വേഷണത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ചുമതലപ്പെടുത്തി. രാവിലെ ആറിനും ഏഴിനും ഇടയില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാല്‍ ചികിത്സിക്കുന്നതിനും പാര്‍പ്പിക്കുന്നതിനും ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്. പന്നിയാംമലയില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാര്‍ത്തിക് ജനപ്രതിനിധികള്‍ക്ക്…

    Read More »
  • Kerala

    സാമ്പത്തിക പ്രതിസന്ധി: സുപ്രീം േകാടതി നിര്‍ദേശത്തിന് സമ്മതമറിയിച്ച് കേരളം

    തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച പരിഹാര ചര്‍ച്ചയ്ക്ക് കേരളം തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. നാലംഗ പ്രതിനിധി സംഘമായിരിക്കും സംസ്ഥാന സര്‍ക്കാരിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുക. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുമുണ്ടാകും. കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയത്തില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ കോടിതിയോട് ഇരുപക്ഷവും സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങള്‍ സുപ്രീംകോടതി ഗൗരവമായിതന്നെ പരിഗണിച്ചുവെന്നതാണ് ചര്‍ച്ച നിര്‍ദേശത്തില്‍നിന്ന് വൃക്തമാകുന്നത. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ ഹര്‍ജിയെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും അനാവശ്യച്ചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വദാം ഉയര്‍ത്താനായിരുന്നു ശ്രമം. എന്നാല്‍, കേരളം ഉന്നയിച്ച വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുേം അംഗീകരിക്കാന്‍ തുടങ്ങിയതോടെ, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ…

    Read More »
  • India

    പിഎഫ് ബാലൻസ് അറിയാനുള്ള വഴി ഇതാ

    സംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ സ്ഥാപിച്ച ഒരു സമ്ബാദ്യ പദ്ധതിയാണ് ഇപിഎഫ് അല്ലെങ്കില്‍ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. 1956-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിയമത്തിന് കീഴിലുള്ള സ്ഥാപനമായ ഇപിഎഫ്‌ഒ ആണ് ഇപിഎഫ്‌ പലിശ നിരക്ക് വർഷം തോറും പ്രഖ്യാപിക്കുന്നത്. നിങ്ങളുടെ ഇപിഎഫ്‌ അക്കൗണ്ടില്‍ എത്ര രൂപ ബാലൻസ് ഉണ്ടെന്നറിയാൻ  സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഉമംഗ് ആപ്പ്. ഉമംഗ് ആപ്പ് ഘട്ടം 1: ഉമംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അത് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. സ്റ്റെപ്പ് 2: സെർച്ച്‌ ബാറില്‍ ‘ഇപിഎഫ്‌ഒ’ നല്‍കി തിരയാൻ ക്ലിക്ക് ചെയ്യുക. ഘട്ടം 3: സേവനങ്ങളുടെ ലിസ്റ്റില്‍ നിന്ന് ‘പാസ്ബുക്ക് കാണുക’ തിരഞ്ഞെടുക്കുക. ഘട്ടം 4: നിങ്ങളുടെ യുഎഎൻ നമ്ബർ, ഒട്ടിപി എന്നിവ നല്‍കി അഭ്യർത്ഥന സമർപ്പിക്കുക. ഘട്ടം 5: ‘മെമ്ബർ ഐഡി’ തിരഞ്ഞെടുത്ത് ഇപാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക. ഒരാളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ മറ്റ് വഴികളുമുണ്ട്, ഇവ താഴെ പറയുന്നവയാണ്. 1.…

    Read More »
  • Kerala

    കോഴിവില റെക്കോഡിലേക്ക്

    കോഴിക്കോട്: ചൂടുകൂടുന്നതിനിടയിലും കോഴിയിറച്ചിക്ക് വില പൊള്ളുന്നു. രണ്ടാഴ്ചയായി  കോഴിവില കുതിക്കുകയാണ്. ജനുവരി അവസാനത്തോടെ 140 -150 രൂപ ചില്ലറ വില്‍പനയിലുണ്ടായിരുന്ന ബ്രോയ്‍ലർ കോഴിവില ചൊവ്വാഴ്ച 220 രൂപ വരെയെത്തി. ഇതേ കാലയളവില്‍ 110-120 രൂപയുണ്ടായിരുന്ന ലെഗോണ്‍ കോഴിക്ക് 170-180 രൂപയാണിപ്പോള്‍ മാർക്കറ്റില്‍. ഫാമുടമകളുടെ തീരുമാനത്തിനനുസരിച്ചാണ് വില കയറുന്നതെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഫാമുടമകള്‍ ഉല്‍പാദനം കുറച്ച്‌ കൃത്രിമമായി വില വർധിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍. ചിക്കന്റെ വില നിർണയിക്കുന്നതു തമിഴ്നാട്-കർണാടക ലോബിയാണ്. മത്സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിക്ക് വില വർധിക്കാൻ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കോഴി വ്യാപാരികളുടെ ഇരു സംഘടനകളും അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിക്കുന്നുണ്ട്. ഇതുപ്രകാരമാണ് വില ഏകീകരണം നടക്കുന്നത്.അതേസമയം വില കൂടാൻ തുടങ്ങിയതോടെ വിപണിയില്‍ ചിക്കൻ വ്യാപാരത്തിന് ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

    Read More »
  • India

    തടസങ്ങളെല്ലാം ഭേദിച്ചു കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്

    ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന, ഡല്‍ഹി-ഹരിയാന അതിർത്തിയില്‍ പോലീസ് തീർത്ത കോണ്‍ക്രീറ്റ് ബാരിക്കേഡും മുള്ളുകന്പിയും തകർത്തെറിഞ്ഞ് കർഷകർ രാജ്യതലസ്ഥാനത്തേക്ക്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാല ശംഭുവില്‍ ഹരിയാന പോലീസ് കർഷകരെ തടഞ്ഞുവെങ്കിലും കർഷകർ പോലീസ് തീർത്ത കോണ്‍ക്രീറ്റ് ബാരിക്കേഡും മറ്റും തകർത്ത് മുന്നേറി.ഇതിനിടെ കർഷകർക്കിടയിലേക്ക് ആകാശത്തുനിന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഹരിയാനയിലെ ഖനൗരിയില്‍ പോലീസ് ലാത്തിച്ചാർജും നടത്തി. രോഷാകുലരായ കർഷകർ പോലീസ് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്ളുകമ്പികളും തകർത്തു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു കാല്‍ ലക്ഷത്തോളം കർഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. റോഡ് മാർഗമോ, ട്രെയിൻ മാർഗമോ, മെട്രോയിലൂടെയോ കർഷകർ ഡല്‍ഹിയിലെത്താതിരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഡല്‍ഹിയുടെ അതിർത്തിപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബില്‍നിന്നു പുറപ്പെട്ട കർഷകർ ഹരിയാന അതിർത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളും മുള്ളുകന്പികളും ട്രാക്‌ടറില്‍ കെട്ടിവലിച്ചു തകർത്തു. ആറു മാസത്തേക്കുള്ളഭക്ഷണ സാധനങ്ങളും താമസത്തിനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച്‌ ചെയ്യുന്നത്. പ്രതിഷേധക്കാർ തന്പടിച്ചിരുന്ന പ്രദേശങ്ങളില്‍ ലംഗാർ…

    Read More »
  • India

    ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് 

    ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.അംബികാപൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പഞ്ചാബിലും ഹരിയാനയിലും നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധം നിരീക്ഷിച്ചതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡൽഹിയിൽ രാഹുൽ കർഷകരുമായി ചർച്ച നടത്തുമെന്നും  കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.  ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.അതേസമയം ബിജെപി പ്രവർത്തകരുടെ കനത്ത എതിർപ്പിനെ തുടർന്ന് ഉത്തർപ്രദേശിലടക്കം ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി വയ്ക്കേണ്ടി വന്നത് കോൺഗ്രസിന് ക്ഷീണമായി.പിന്നാലെയാണ് രാഹുൽ ഗാന്ധി യാത്ര ഉപേക്ഷിച്ച് ഡൽഹിയിലേക്ക് മടങ്ങിയത്.

    Read More »
  • India

    ചെങ്കോട്ട അടച്ചു; സിംഗു, തിക്രി അതിര്‍ത്തികളില്‍ സൈന്യം; “ദില്ലി ചലോ” മാര്‍ച്ചിനെ നേരിടാന്‍ വൻ സന്നാഹവുമായി കേന്ദ്ര സർക്കാർ 

    ന്യൂഡൽഹി: “ദില്ലി ചലോ” മാര്‍ച്ചിനെ നേരിടാന്‍ വൻ സന്നാഹവുമായി കേന്ദ്രം. നേരത്തേ കര്‍ഷകസമരത്തിന്‌ വേദിയായ സിംഗു, തിക്രി അതിര്‍ത്തികളില്‍ സൈന്യത്തിനെ വിന്യസിച്ചതുൾപ്പടെ  കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്‌. വാഹനങ്ങള്‍ തടയാന്‍ മുള്‍വേലികളും കോണ്‍ക്രീറ്റ്‌-ലോഹ ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്‌. ദ്രുതകര്‍മസേനയെയും അര്‍ധസൈനിക വിഭാഗത്തെയും ഇവിടങ്ങളില്‍ വിന്യസിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളായ സിംഗു, ഗാസിപ്പുര്‍, ബദര്‍പുര്‍ എന്നിവിടങ്ങളിലും പോലീസ്‌ കനത്ത സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും അടച്ചു. ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ്‌ “ദില്ലി ചലോ” മാര്‍ച്ചില്‍ പങ്കെടുക്കുന്നത്‌. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയും കര്‍ഷകസംഘടനാ നേതാക്കളും തമ്മില്‍ തിങ്കളാഴ്‌ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്‌ ഇന്നലെ രാവിലെ മാര്‍ച്ച്‌ ആരംഭിച്ചത്‌. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്‌ എത്താതിരിക്കാന്‍ വ്യാപക ഒരുക്കങ്ങളാണ്‌ കേന്ദ്രം നടത്തുന്നത്‌. വഴികളില്‍ കോണ്‍ക്രീറ്റ്‌ ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തിയും ദ്രുതകര്‍മസേനയെ ഉള്‍പ്പെടെ വിന്യസിച്ചും നിരോധനാജ്‌ഞ പ്രഖ്യാപിച്ചുമായിരുന്നു സർക്കാരിന്റെ മുന്നൊരുക്കങ്ങള്‍. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങളും വിലക്കിയിട്ടുണ്ട്‌. ഡല്‍ഹി…

    Read More »
  • Kerala

    പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച വനിതാ മാസിക എഡിറ്റർക്കെതിരെ കേസ് 

    കോഴിക്കോട് : തണ്ടര്‍ബോള്‍ട്ടിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച്‌ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കലാപാഹ്വാനത്തിന് ഐപിസി 153 വകുപ്പ് പ്രകാരവും സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് കേരള പോലീസ് ആക്ടിലെ 120(O) വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന മറുവാക്ക് മാസിക സിപിഐ മാവോയിസ്റ്റ് പ്രസിദ്ധീകരണമാണെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു.  മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ രക്ത കടം രക്തം കൊണ്ടു വീട്ടുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അംബിക ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

    Read More »
  • Kerala

    സ്കൂളില്‍ ആര്‍ എസ് എസിന്റെ ആയുധ പൂജ; തടഞ്ഞ് നാട്ടുകാര്‍

    തൊട്ടില്‍പ്പാലം: നിടുമണ്ണൂർ സ്കൂളില്‍ ആർ എസ് എസ് ആയുധ പൂജ നടത്തി. ക്ലാസ് മുറിയിലും ഓഫീസ് മുറിയിലുമാണ് പൂജ നടത്തിയത്.വിവരമറിഞ്ഞെത്തിയ നാട്ടുകാർ പൂജ  തടഞ്ഞു. ആയുധ പൂജയ്ക്കായി സ്കൂള്‍ വിട്ടുകൊടുത്ത മാനേജ്‌മന്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തില്‍ ഇന്ന് വിദ്യാർത്ഥി യുവജന മാർച്ച്‌ സംഘടിപ്പിക്കും. പ്രതിഷേധ മാർച്ച്‌ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി സൈജു ഉദ്ഘാടനം ചെയ്യും.

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖത്തിനായി  സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1373.76 കോടി;യാതൊരു വരുമാനവും  നാളിതുവരെ ലഭിച്ചില്ലെന്ന് സഹകരണ തുറമുഖമന്ത്രി വി.എൻ. വാസവൻ

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി  സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1373.76 കോടിരൂപയാണെന്നും  എന്നാല്‍, ആദ്യ കപ്പല്‍ എത്തിയിട്ടും യാതൊരു വരുമാനവും കമ്ബനിക്കോ സർക്കാറിനോ നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സഹകരണ തുറമുഖമന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി 1373.76 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇതില്‍ 69.73 കോടി അടിസ്ഥാന സൗകര്യ വികസനത്തിനാണ്. തുറമുഖത്തിന്‍റെ നിർമാണത്തിന് കമ്ബനി ആവശ്യപ്പെടുന്ന മുറക്ക് സർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്. നടപ്പുസാമ്ബത്തിക വർഷം 1473.63 കോടിയാണ് വിഴിഞ്ഞം ഇൻറർനാഷനല്‍ സീപോർട്ട് ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ക്രെയിനുമായി എത്തിയതിന്‍റെ ഉദ്ഘാടനച്ചടങ്ങിനായി വിഴിഞ്ഞം ഇൻറർനാഷനല്‍ സീപോർട്ട് ലിമിറ്റഡ് ചെലവഴിച്ചത് 31.36 ലക്ഷം രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: