KeralaNEWS

പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച വനിതാ മാസിക എഡിറ്റർക്കെതിരെ കേസ് 

കോഴിക്കോട് : തണ്ടര്‍ബോള്‍ട്ടിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്ന് വിശേഷിപ്പിച്ച്‌ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തു.

കോഴിക്കോട് കസബ പോലീസാണ് കലാപാഹ്വാനത്തിന് ഐപിസി 153 വകുപ്പ് പ്രകാരവും സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് കേരള പോലീസ് ആക്ടിലെ 120(O) വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുന്നത്.

Signature-ad

കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കസബ പോലീസ് കേസെടുത്തത്. കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന മറുവാക്ക് മാസിക സിപിഐ മാവോയിസ്റ്റ് പ്രസിദ്ധീകരണമാണെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു.

 മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ രക്ത കടം രക്തം കൊണ്ടു വീട്ടുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അംബിക ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Back to top button
error: