KeralaNEWS

കോഴിവില റെക്കോഡിലേക്ക്

കോഴിക്കോട്: ചൂടുകൂടുന്നതിനിടയിലും കോഴിയിറച്ചിക്ക് വില പൊള്ളുന്നു. രണ്ടാഴ്ചയായി  കോഴിവില കുതിക്കുകയാണ്.

ജനുവരി അവസാനത്തോടെ 140 -150 രൂപ ചില്ലറ വില്‍പനയിലുണ്ടായിരുന്ന ബ്രോയ്‍ലർ കോഴിവില ചൊവ്വാഴ്ച 220 രൂപ വരെയെത്തി.

Signature-ad

ഇതേ കാലയളവില്‍ 110-120 രൂപയുണ്ടായിരുന്ന ലെഗോണ്‍ കോഴിക്ക് 170-180 രൂപയാണിപ്പോള്‍ മാർക്കറ്റില്‍. ഫാമുടമകളുടെ തീരുമാനത്തിനനുസരിച്ചാണ് വില കയറുന്നതെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഫാമുടമകള്‍ ഉല്‍പാദനം കുറച്ച്‌ കൃത്രിമമായി വില വർധിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ചിക്കന്റെ വില നിർണയിക്കുന്നതു തമിഴ്നാട്-കർണാടക ലോബിയാണ്. മത്സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിക്ക് വില വർധിക്കാൻ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. കോഴി വ്യാപാരികളുടെ ഇരു സംഘടനകളും അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിക്കുന്നുണ്ട്. ഇതുപ്രകാരമാണ് വില ഏകീകരണം നടക്കുന്നത്.അതേസമയം വില കൂടാൻ തുടങ്ങിയതോടെ വിപണിയില്‍ ചിക്കൻ വ്യാപാരത്തിന് ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

Back to top button
error: