തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1373.76 കോടിരൂപയാണെന്നും എന്നാല്‍, ആദ്യ കപ്പല്‍ എത്തിയിട്ടും യാതൊരു വരുമാനവും കമ്ബനിക്കോ സർക്കാറിനോ നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സഹകരണ തുറമുഖമന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിനായി 1373.76 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇതില്‍ 69.73 കോടി അടിസ്ഥാന സൗകര്യ വികസനത്തിനാണ്. തുറമുഖത്തിന്‍റെ നിർമാണത്തിന് കമ്ബനി ആവശ്യപ്പെടുന്ന മുറക്ക് സർക്കാർ ഫണ്ട് അനുവദിക്കാറുണ്ട്. നടപ്പുസാമ്ബത്തിക വർഷം 1473.63 കോടിയാണ് വിഴിഞ്ഞം ഇൻറർനാഷനല്‍ സീപോർട്ട് ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ക്രെയിനുമായി എത്തിയതിന്‍റെ ഉദ്ഘാടനച്ചടങ്ങിനായി വിഴിഞ്ഞം ഇൻറർനാഷനല്‍ സീപോർട്ട് ലിമിറ്റഡ് ചെലവഴിച്ചത് 31.36 ലക്ഷം രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.