Month: February 2024
-
Kerala
നഴ്‌സറി സ്‌കൂളില്‍ നിന്ന് രണ്ടര വയസുകാരന്‍ തനിച്ച് വീട്ടില്‍ എത്തി; പരാതിയുമായി രക്ഷിതാക്കൾ
തിരുവനന്തപുരം: നഴ്‌സറി സ്‌കൂളില്‍ നിന്ന് രണ്ടര വയസുകാരന്‍ തനിച്ച് വീട്ടില്‍ എത്തിയതില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാക്കാമൂലയിലെ സോര്‍ഹില്‍ ലുതേറന്‍ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ പരാതി നൽകിയത്. 30 കുട്ടികളാണ് കാക്കാമൂലയിലെ സോര്‍ഹില്‍ സ്‌കൂളില്‍ ആകെയുള്ളത്. ഇവരെ പരിചരിക്കാനായി നാല് അധ്യാപകരും ഒരു ആയയുമുണ്ട്. തിങ്കളാഴ്ച കുട്ടികളെ ആയയെ ഏല്‍പിച്ച് അധ്യാപകര്‍ സമീപത്തെ കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം. സ്‌കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് വിജനമായ റോഡിലൂടെയാണ് രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് നടന്നെത്തിയത്. വീട്ടിലേക്ക് കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കള്‍ പരിഭ്രാന്തരായി. സ്‌കൂളിലേക്ക് വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതരും കുട്ടിയെ കാണാതായെന്നറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഗവര്‍ണറെ വെട്ടിനിരത്തി കാര്‍ഷിക സര്‍വകലാശാല
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തേടിയ ഗവർണർക്ക് തിരിച്ചടി നല്‍കി കാർഷിക സർവകലാശാലാ സെനറ്റ്. നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ട ശേഷം ഗവർണർ ആവശ്യപ്പെട്ട പ്രതിനിധിയെ നല്‍കാമെന്നാണ് യൂണിവേഴ്സിറ്റി സെനറ്റിന്റെ തീരുമാനം. വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള ഗവർണറുടെ നിർദ്ദേശം കാർഷിക സർവകലാശാലാ ജനറല്‍ കൗണ്‍സില്‍ യോഗം തള്ളിക്കളഞ്ഞു.
Read More » -
Kerala
ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിൽ അവധി
ആലപ്പുഴ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.
Read More » -
Business
സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 46,000ല്‍ താഴെ. ഇന്ന് 480 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. 45,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read More » -
Kerala
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്; നീക്കം മോദിയുടെ വിരുന്നു വിവാദത്തിനിടെ
കൊല്ലം: അഞ്ചല്‍ പനയഞ്ചേരിയില്‍ കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്ത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ എം.പി പങ്കെടുത്ത് വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായി ഉയര്‍ത്താന്‍ സി.പി.എം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്. എല്‍.ഡി.എഫ് വിട്ട് യുഡിഎഫില്‍ എത്തിയ ആര്‍എസ്പിക്ക് 2014ല്‍ കൊല്ലം ലോക്സഭാ സീറ്റാണ് നല്‍കിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കൊല്ലത്തെ മുന്‍ എംപി കൂടി ആയിരുന്ന എന്‍.കെ പ്രേമചന്ദ്രനെ നിശ്ചയിച്ചെങ്കിലും വിജയം ഉറപ്പില്ലായിരുന്നു. പക്ഷേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പരനാറി പ്രയോഗം കാര്യങ്ങള്‍ ആകെ മാറ്റി. 37000 വോട്ടിന് എം.എ ബേബിയെ പരാജയപ്പെടുത്തി. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്…
Read More » -
Kerala
വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബാലിക മരിച്ചു; ഗവിയില്‍നിന്ന് ഐസ്‌ക്രീം കഴിച്ചെന്ന് കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിനു പിന്നാലെ വീണ്ടും ഛര്‍ദ്ദിയുണ്ടായി. ഇതോടെ വീണ്ടും അതേ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും കുട്ടി മരിച്ചുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മ*!*!*!ോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ പകല്‍ മുത്തച്ഛനൊപ്പം കുട്ടി ഗവിയില്‍ പോയിരുന്നു. അവിടെവച്ച് ഐസ്‌ക്രീം വാങ്ങിക്കഴിച്ചതായി പറയുന്നുണ്ട്. ആര്യയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഛര്‍ദ്ദിയുണ്ടായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Crime
അമേരിക്കയില്‍ മലയാളി കുടുംബത്തിന്റെ കൂട്ടമരണത്തില്‍ അടിമുടി ദുരൂഹത; ദമ്പതിമാര്‍ മരിച്ചത് വെടിയേറ്റ്
ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്‍മറ്റേയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42), ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണംസംഭവിച്ചതെന്നാണ് ആദ്യം പുറത്തുവന്നവിവരമെങ്കിലും ദമ്പതിമാര്‍ മരിച്ചത് വെടിയേറ്റാണെന്നാണ് സാന്‍മറ്റേയോ പോലീസ് വ്യക്തമാക്കിയത്. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയതെന്നും കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറയുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. പരിശോധനയില്‍ ബലംപ്രയോഗിച്ച് ആരെങ്കിലും വീടിനകത്ത് പ്രവേശിച്ചതിനും തെളിവ് കിട്ടിയില്ല. തുടര്‍ന്ന്…
Read More » -
Careers
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; 1025 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ വീണ്ടും അവസരം. ഐ.ഡി.ബി.ഐ, യൂണിയന്‍ ബാങ്കുകള്‍ക്ക് പുറമെ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 1025 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഇന്ത്യയൊട്ടാകെ ആകെ 1025 ഒഴിവുകള്‍. ഓഫീസര്‍- ക്രെഡിറ്റ്- 1000 മാനേജര്‍- ഫോറെക്‌സ്- 15 മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 05 സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 05 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍. പ്രായപരിധി ഓഫീസര്‍- ക്രെഡിറ്റ്- 21 മുതല്‍ 28 വയസ് വരെ. മാനേജര്‍- ഫോറെക്‌സ്- 25 മുതല്‍ 35 വയസ് വരെ. മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 25 മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 27 മുതല്‍ 38 വയസ് വരെ. ശമ്ബളം ഓഫീസര്‍- ക്രെഡിറ്റ്= 360000 രുപ മുതല്‍ 63840 രൂപ വരെ. മാനേജര്‍- ഫോറെക്‌സ്= 48170 രൂപ മുതല്‍…
Read More »

