Social MediaTRENDING

തൃശൂരിൽ ദിവസവും നാല് വണ്ടികളിലായി എത്തുന്നത് അറുനൂറ് കിലോ അരി; മറ്റെങ്ങും “ഭാരത് അരി” കിട്ടാനില്ല

തൃശൂർ: നാല് വണ്ടികളിലായി ദിവസവും തൃശൂരിലെത്തുന്നത് കേന്ദ്ര സർക്കാരിന്റെ അറുനൂറ് കിലോ അരി.അതേസമയം ‘ഭാരത് അരി’ കേരളത്തിൽ മറ്റെങ്ങും കിട്ടാനുമില്ല.

മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി ഇതിനകം തന്നെ തുറന്നടിച്ചു കഴിഞ്ഞു.പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച്‌ അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്‍റെ ദോഷമാണെന്നും  സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ ഇത്തരത്തിൽ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

സിപിഐയുടെ സുനിൽ കുമാർ ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നേറി.ഈ പറയുന്ന കാര്യത്തിൽ തർക്കം ഉള്ളവർക്ക് വസ്തുതാപരമായി എന്തേലും ഉണ്ടെങ്കിൽ  വിയോജിപ്പ്‌ രേഖപെടുത്താവുന്നതാണ് എന്ന മുന്നറിയിപ്പോടെയായിരുന്നു സുനിൽ കുമാർ ഗോളടിച്ചത്.

ചോദ്യം 1: നീല , വെള്ള കാർഡുകാർക്ക് കേന്ദ്രം അരി നൽകുന്നുണ്ടോ ?
ഉത്തരം : ഇല്ല
പിന്നെ ഈ വിഭാഗത്തിന് എങ്ങിനെ ആണ് അരി ലഭിക്കുന്നത്..
ഉത്തരം : FCI ഗോഡൗണുകളിൽ നിന്നും അധിക വിലയ്ക്ക് അരി വാങ്ങിച്ചു സംസ്ഥാന സർക്കാർ വില കുറച്ചു നൽകുന്നു..
ചോദ്യം 2: നിലവിൽ ഇങ്ങിനെ അരി വാങ്ങിക്കുന്നതിൽ എന്തേലും തടസ്സമുണ്ടോ ?
ഉത്തരം : ഉണ്ട്.. കഴിഞ്ഞ ജൂൺ മുതൽ ഇപ്രകാരം അരി എടുക്കുന്നതിൽ കേന്ദ്രം വിലക്കേർപ്പെടുത്തി..
അപ്പോൾ ഈ കൊട്ടിഘോഷിക്കുന്ന ഭാരത് അരി..???

അതായത് കിലോയ്ക്ക് 10 .90 രൂപയ്ക്കു കേരള സർക്കാർ കൊടുക്കുന്ന അതെ അരി FCI യിൽ നിന്നും വാങ്ങിച്ചു 29 രൂപയ്ക്കു ഭാരത് അരി എന്ന പേരിൽ അഞ്ചു കിലോയുടെയും 10 കിലോയുടെയും പാക്കറ്റിൽ നൽകുന്നു.അതും തൃശൂരിൽ മാത്രവും.

സംഭവമെന്തായാലും കേരളത്തിലെല്ലായിടത്തും എത്തുന്നില്ലെങ്കിലും ദിവസവും നാല് വണ്ടികളിലായി അറുനൂറ് കിലോ അരി തൃശൂരില്‍ എത്തുന്നുണ്ടെന്നത് വാസ്തവം തന്നെ.

Back to top button
error: