Social MediaTRENDING

ഇന്ന് അന്താരാഷ്ട്ര പ്രണയദിനം

പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ.എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയാമോ?
പ്രണയിനികളായ രണ്ടു പേരെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായ വാലന്റൈന്റെ ഓർമ്മദിനമാണിന്ന്.ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.
എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ഈ‌ ദിനം ആചരിക്കപ്പെടുന്നു.
ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14നാണ് വാലൻന്റൈൻ ദിനം

Back to top button
error: