Month: February 2024

  • Kerala

    ആശുപത്രിയിലെ മരത്തില്‍ രോഗി തൂങ്ങിമരിച്ചു

    തിരുവനന്തപുരം: നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. ആശുപത്രി വളപ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. രോഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

    Read More »
  • Kerala

    പൊലീസുകാര്‍ അമിതമായി മദ്യപിച്ചു; തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള പോലീസിനെതിരെ ഗുരുതര കണ്ടെത്തലുമായി റിപ്പോര്‍ട്ട്

    തിരുവനന്തപുരം: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഗുരുതര കണ്ടെത്തലുമായി പ്രാഥമികാന്വേഷണ റിപ്പോർട്ട്. ട്രെയിനില്‍ ഉദ്യോഗസ്ഥർ അമിതമായി മദ്യപിച്ചുവെന്നും ആയുധങ്ങള്‍ക്കും തിരകള്‍ക്കും ആവശ്യമായ സുരക്ഷ നല്‍കിയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് പോകുന്നതിനിടെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥർക്കുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍നിന്ന് ജബല്‍പൂരില്‍ വെച്ചാണ് തോക്കും തിരയും നഷ്ടപ്പെട്ടത്. ഇതിനെ തുടർന്ന് 200 കിലോമീറ്ററോളം പിറകോട്ട് പോയി പൊലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. പക്ഷേ അവ കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതോടെ സംഭവത്തില്‍ 10 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

    Read More »
  • Kerala

    പാത്രത്തില്‍ കുടുങ്ങി രണ്ടു വയസ്സുകാരി; രക്ഷകരായി ദുരന്തനിവാരണ സേന

    കുറ്റ്യാടി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ  പാത്രത്തില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി പുറത്തെടുത്തു. അടുക്കത്ത് നടുക്കണ്ടി ജമാലിന്റെ മകള്‍ ഹൻസ മഹദിനാണ് അലൂമിനിയം പാത്രത്തില്‍ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍  ദുരന്തനിവാരണ സേന  സ്ഥലത്തെത്തി പാത്രം മുറിച്ച്‌ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

    Read More »
  • Kerala

    എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടി; ഒഴിവായത് വന്‍ ദുരന്തം

    പാലക്കാട്: കണയം ശ്രീ കുറുംബക്കാവില്‍ എഴുന്നെള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞോടി. കണയം സെന്ററില്‍ നിന്ന് ഷൊര്‍ണൂര്‍-നിലമ്ബൂര്‍ റെയില്‍പാത കടന്ന ആന തിരിഞ്ഞോടുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെയാണ് ആന ഓടിയതെങ്കിലും ആരെയും ഉപദ്രവിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ആന ഇടഞ്ഞോടിയതോടെ പിറകെ നടന്നവരും പൂരം ആസ്വദിക്കാനെത്തിയവരും പരിഭ്രാന്തരായി. ഓടുന്നതിനിടെ പലരും ആനയുടെ മുന്നില്‍ വീണെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ല. ആനപ്പുറത്തുണ്ടായിരുന്നവരില്‍ ഒരാള്‍ താഴേക്ക് വീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അല്‍പസമയത്തിനകം തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രണത്തിലാക്കി.ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്.

    Read More »
  • Kerala

    ഗവര്‍ണറുടെ വാഹനമെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ

    പാലക്കാട്: ഗവര്‍ണറുടെ വാഹനമാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്.എഫ്.ഐ ആംബുലന്‍സിന് കരിങ്കൊടികാണിച്ചത്. ദേശീയപാത 544ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. അതേസമയം കഞ്ചിക്കോട്ട് വച്ച് ഗവര്‍ണര്‍ക്ക് എതിരെ കരിങ്കൊടി കാണിച്ചു. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോള്‍ ആയിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി അയച്ചിരിക്കുന്നതെന്നാണ് ഗവര്‍ണറുടെ പ്രതികരണം. എസ്.എഫ്.ഐക്കാര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Kerala

    കര്‍ത്തായ്ക്ക് വേണ്ടി മുഖ്യമന്ത്രി നിയമവിരുദ്ധ നീക്കം നടത്തി; ആരോപണവുമായി കുഴല്‍നാടന്‍

    തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ കെആര്‍ഇഎംഎലിനു ധാതുഖനനത്തിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമവിരുദ്ധമായി ശ്രമം നടത്തിയെന്നും അതിനുള്ള പ്രത്യുപകാരമാണു മകള്‍ വീണയ്ക്കും കമ്പനിക്കും ലഭിച്ച പണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കുകയും 10 ദിവസത്തിനകം റദ്ദാക്കുകയും ചെയ്ത ഖനനാനുമതി 2018-19ല്‍ വീണ്ടും നല്‍കാന്‍ മുഖ്യമന്ത്രി താല്‍പര്യമെടുത്തതായി കുഴല്‍നാടന്‍ ആരോപിച്ചു. ഇതിനായി ഫയല്‍ വിളിച്ചുവരുത്തി. പ്രത്യേക യോഗം വിളിച്ചു. സ്വകാര്യമേഖലയില്‍ കേന്ദ്രം ധാതുമണല്‍ ഖനനം നിയന്ത്രിച്ച ശേഷവും കെആര്‍ഇഎംഎലിനു വേണ്ടി മുഖ്യമന്ത്രി ശ്രമം തുടര്‍ന്നുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ എഴുതി നല്‍കുകയും സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്ത ആരോപണമാണു വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ പരാമര്‍ശിക്കുന്ന ഫയല്‍ കുറിപ്പുകള്‍ ഉള്‍പ്പെടെ ആരോപണത്തിന് ആധാരമായ തെളിവുകളും കുഴല്‍നാടന്‍ പുറത്തുവിട്ടു. ശശിധരന്‍ കര്‍ത്തായുടെ ഉടമസ്ഥതയിലുള്ള കേരള റെയര്‍ എര്‍ത്ത് മിനറല്‍സ് ലിമിറ്റഡിന് (കെആര്‍ഇഎംഎല്‍) 2004ല്‍ ആലപ്പുഴ ആറാട്ടുപുഴ വില്ലേജില്‍ കരിമണല്‍ വാരാന്‍ നാലിടത്തായി…

    Read More »
  • Crime

    നടിയും ഗായികയുമായ മല്ലിക രാജ്പുത് വീട്ടില്‍ മരിച്ചനിലയില്‍

    ലഖ്‌നൗ: നടിയും ഗായികയുമായ വിജയലക്ഷ്മി എന്ന മല്ലിക രാജ്പുതിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് മല്ലികയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മല്ലികയുടെ കുടുംബം വ്യക്തമാക്കി. മുറിയുടെ വാതില്‍ അടച്ചിരുന്നതായും ലൈറ്റ് ഓണായിരുന്നതായും മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. ”ഞാന്‍ മുറിയില്‍ കയറിയപ്പോള്‍ ഞങ്ങളുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാന്‍ എന്റെ ഭര്‍ത്താവിനെയും മറ്റുള്ളവരെയും വിളിച്ചെങ്കിലും അവള്‍ ഞങ്ങളെ വിട്ടുപോയിരുന്നു” സുമിത്ര കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • Sports

    ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച്‌ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകില്‍

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 24ആം മിനുട്ടില്‍ ഗുററ്റ്സേനയുടെ ഗോളില്‍ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഈ വിജയത്തോടെ മുംബൈ സിറ്റി 13 മത്സരത്തില്‍ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 14 മത്സരങ്ങളില്‍ മിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ്  തൊട്ടു മുൻപിൽ. ഈസ്റ്റ് ബംഗാള്‍ 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.

    Read More »
  • Crime

    ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

    ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. അയല്‍വാസിയായ ശശികുമാറാണ് തീകൊളുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തി. അവിടെയെത്തിയ ശശികുമാര്‍ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. ലയത്തിനുള്ളില്‍ വച്ചും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശശികുമാര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിനിടെ ശശികുമാറിനും പൊള്ളലേറ്റിരുന്നു. ശശികുമാര്‍ ഇടുക്കി…

    Read More »
  • Kerala

    ചടയമംഗലത്ത് സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചനിലയില്‍

    കൊല്ലം: ചടയമംഗലത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ചടയമംഗലം കലയം സ്വദേശി എസ്.ബിനുവിനെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. നിലവില്‍ താമസിക്കുന്ന വീടിന് സമീപത്തുള്ള പഴയ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ദിവസവും പ്രഭാതസവാരിക്കായി പോകുന്ന പതിവുണ്ട്. ഇതിനായി വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെയാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്തു.  

    Read More »
Back to top button
error: