തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തേടിയ ഗവർണർക്ക് തിരിച്ചടി നല്‍കി കാർഷിക സർവകലാശാലാ സെനറ്റ്.
നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ട ശേഷം ഗവർണർ ആവശ്യപ്പെട്ട പ്രതിനിധിയെ നല്‍കാമെന്നാണ് യൂണിവേഴ്സിറ്റി സെനറ്റിന്റെ തീരുമാനം.
വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള ഗവർണറുടെ നിർദ്ദേശം കാർഷിക സർവകലാശാലാ ജനറല്‍ കൗണ്‍സില്‍ യോഗം തള്ളിക്കളഞ്ഞു.