Month: February 2024

  • LIFE

    കാലം തെളിയിക്കാത്ത സത്യങ്ങളില്ല, കൊലയാളികളിലേക്കുള്ള അജ്ഞാത യാത്രയുമായി ആനന്ദ് നാരായണനും സംഘവും

    മലയാള ചലച്ചിത്രാസ്വാദകർക്ക് എപ്പോഴും പ്രിയപ്പെട്ട ജോണറാണ് ഇൻവസ്റ്റി​ഗേഷൻ ​ഗണത്തിൽപ്പെട്ട സിനിമകൾ. ഇത്തരം സിനിമകൾക്ക് എക്കാലവും ഇവിടെ വൻ സ്വീകാര്യതയാണ്. എന്നാൽ പതിവ് ഇൻവസ്റ്റി​ഗേഷൻ സിനിമകളിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ. രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു ഈ ചിത്രം. ടൊവിനോ അവതരിപ്പിച്ച എസ് ഐ ആനന്ദ് നാരായണന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് പൊലീസായ ആനന്ദ് ജോലിയിലേക്ക് പ്രവേശിക്കുന്നതും വലിയ മോഹങ്ങളോടെയാണ്. ജോലിയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തുന്ന ഈ പൊലീസുകാരൻ കരിയറിൽ നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. സത്യസന്ധമായി കേസന്വേഷണം നടത്തുന്ന പൊലീസുകാർക്കു മുന്നിൽ എങ്ങനെയാണ് സിസ്റ്റവും പവറും സമൂഹമവുമൊക്കെ മതിലുകൾ തീർക്കുന്നതെന്ന് ഈ സിനിമയിലൂടെ സംവിധായകൻ നമുക്ക് കാണിച്ച് തരുന്നുണ്ട്. ടൊവിനോ ഈ സിനിമയിൽ വളരെ നന്നായി അഭിനയിച്ചുട്ടുണ്ട്. കൽക്കി, എസ്ര, തരംഗം തുടങ്ങിയ ചിത്രങ്ങളിൽ…

    Read More »
  • Sports

    ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കാതെ ലൂണ

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടാതെ സൂപ്പർ താരം അഡ്രിയാൻ ലൂണ. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മർഗല്‍ഹൗയാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ലൂണയ്ക്ക് മുന്നിൽ മൂന്നു വർഷത്തെ കരാറാണ്  ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം കാണാൻ താരം കൊച്ചിയിലെത്തിയിരുന്നു. സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസിനൊപ്പമാണ് താരം കളി കാണാനെത്തിയത്.   മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. കേരള ടീമിന്‍റെ ആദ്യ ഹോം തോല്‍വിയായിരുന്നു ഇത്.   ഐഎസ്‌എല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു ഇവാൻ ടീമിന്റെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. താരത്തിന് പരിക്കേറ്റതോടെ അതിനു മാറ്റം വരുത്താൻ കോച്ച്‌ നിർബന്ധിതനായി. അത് ടീമിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.   ലൂണയ്ക്ക് പകരമായി ലിത്വാനിയൻ സ്‌ട്രൈക്കർ ഫെദോർ സെർനിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുള്ളത്. പഞ്ചാബ് എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉണ്ടായിരുന്നുവെങ്കിലും കളിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച ചെന്നൈയിൻ…

    Read More »
  • Kerala

    കോഴിക്കോട് കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്

    കോഴിക്കോട്: കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ അഞ്ച് പൊലീസുകാരുമുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു.

    Read More »
  • Kerala

    കുന്നംകുളത്ത് ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

    തൃശൂർ: ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ച്‌ 20ഓളം പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ കുന്നംകുളം റോഡിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

    Read More »
  • LIFE

    ”ഇങ്ങോട്ട് കയറി തൊലിക്കാന്‍ പഠിപ്പിക്കേണ്ടതില്ല, എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടുംവീണ്ടും ചൊറിയുകയാണ്”

    മിനി സക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് ശ്രീക്കുട്ടി.ഓട്ടോ?ഗ്രാഫ് എന്ന സീരയയിലെ മൃദുല എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴും മുന്‍പ് ഉണ്ടായ അത്രത്തോളം ആരാധകര്‍ ശ്രീക്കുട്ടിക്ക് ഉണ്ട്. ഫേസ്ബുക്കിലും യുട്യൂബിലുമൊക്കെ താരം പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കുക്കിംഗ് വീഡിയോയും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെയാണ് ശ്രീകുട്ടി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോള്‍ പുതിയൊരു കുക്കിംഗ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്‍ വന്നിരിക്കുന്നത് കൊണ്ട് സ്‌പെഷ്യലായി പൂരിയും മസാലക്കറിയും വെയ്ക്കുന്നതാണ് വീഡിയോ. ഇതിനിടയിലാണ് തന്റെ വീഡിയോയ്ക്ക് താഴെ സ്ഥിരമായി മോശം കമന്റ് ഇടുന്നവര്‍ക്ക് മറുപടി നടി നല്‍കിയത്. മറ്റുള്ളവര്‍ ക്ഷമിക്കണം എന്നും എത്ര വേണ്ടെന്ന് വെച്ചാലും ഓരോവീഡിയോയുടേയും താഴെ മോശം കമന്റ് ആണ് വരുന്നതെന്ന് താരം പറയുന്നു. ”ഒന്ന് രണ്ട് പേര്‍ക്ക് കൊച്ചുള്ളി തൊലിക്കാനറിയില്ല. കൊച്ചുള്ളി തൊലിക്കാന്‍ അറിയാന്‍ പാടില്ല, അതിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ രണ്ട് മൂന്ന് ഷോട്ടുകള്‍. പാവം അവര്‍ക്ക്…

    Read More »
  • Crime

    തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു

    മലപ്പുറം: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാര്‍ കാര്‍ഡുകളാണ് ഹാക്കിംഗ് നടത്തിയവര്‍ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ആധാര്‍ ചോര്‍ച്ച കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യയില്‍ വിലാസമോ,രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സൂചന. ഈ ആധാര്‍ കാര്‍ഡുകള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് അക്ഷയ കേന്ദ്രം അധികൃതര്‍ ജില്ലാ സൈബര്‍ ക്രൈമില്‍ പരാതി നല്‍കി. ജനുവരി 12 നാണ് സംഭവം.

    Read More »
  • Kerala

    നാദാപുരത്ത് നിര്‍മാണത്തിലുള്ള വീട് ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു

    കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. പ്രദേശത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരുടെ ആരോഗ്യനില, ഇടിഞ്ഞുവീഴാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Read More »
  • Crime

    കടം നല്‍കിയ പണം തിരികെചോദിച്ചു; വീടിന് മുന്നില്‍വെച്ച് തെറിവിളിയും ആക്രമണവും, പ്രതി പിടിയില്‍

    കൊല്ലം: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ആക്രമണം നടത്തിയ ആള്‍ പോലീസ് പിടിയിലായി. ഇടക്കുളങ്ങര പാളാട്ടുപടീറ്റതില്‍ ഷിബു (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തൊടിയൂര്‍ സ്വദേശി സതീഷ്‌കുമാറിന്റെ ഭാര്യ ഷിബുവിന് കടം നല്‍കിയ പണം തിരികെ ചോദിച്ചിരുന്നു. ഈ വിരോധത്തില്‍ സതീഷ്‌കുമാറിനെ വീടിനുമുന്നില്‍ വെച്ച് പ്രതി അസഭ്യം പറയുകയും അവിടെക്കിടന്ന തടിക്കഷണംകൊണ്ട് ആക്രമിക്കുകയും ചെയ്തു. സതീഷ് നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം, ഇരവിപുരത്ത് ബാറിന്റെ പരിസരത്തുവച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഇരവിപുരം സ്വദേശികളായ രതീഷ് (42), സ്റ്റെര്‍വിന്‍ (29), മാര്‍ക്കോസ് (42), എബിന്‍ (38), താന്നി സ്വദേശി സിജിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ശ്യാം എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇരവിപുരത്തുള്ള ബാറിന്റെ പരിസരത്ത് വച്ച് രതീഷും സ്റ്റെര്‍വിനും ശ്യാമുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ശ്യാം ഇവരോട്…

    Read More »
  • Kerala

    കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച പടമലയില്‍ കടുവയും; പള്ളിയില്‍ പോയ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    വയനാട്: പടമലയില്‍ കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമലപള്ളിയുടെ പരിസരത്ത് കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി അറിയിച്ചത്. കടുവ റോഡിന് കുറുകെ ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘ഞാന്‍ പള്ളിയിലേക്ക് പോകുന്നതിനായി റോഡിലേക്ക് കയറിയപ്പോള്‍ നമ്മുടെ പറമ്പില്‍ നിന്നുതന്നെ ഒരു ഇരച്ചില്‍ കേട്ടു. ആനയിറങ്ങിയ ഭയമുള്ളതിനാല്‍ ശ്രദ്ധിച്ചു. എന്തോ കാടിളകി ആ പ്രദേശമാകെയിങ്ങ് വരുന്നതുപോലെയാണ് തോന്നിയത്. ആന വരുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് കയറുകയായിരുന്നു. ഞാന്‍ അങ്ങോട്ട് കയറുന്ന സമയത്തിനുള്ളില്‍ കടുവ ഓടി മാറി. ആകെ പേടിച്ചുപോയി’- ലിസി പറഞ്ഞു. കടുവയെ കണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പടമല പള്ളിക്ക് സമീപമുള്ള റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് മരിച്ച സ്ഥലത്തിന് സമീപമാണ് കടുവയെ കണ്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ…

    Read More »
  • India

    അശ്വിനി വൈഷ്ണവും എല്‍.മുരുകനും രാജ്യസഭയിലേക്ക്

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍.മുരുകനും വീണ്ടും രാജ്യസഭയിലേക്ക്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നല്‍കിയത്. ഒഡീഷയില്‍ ബിജു ജനാതാദളിന്‍റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരെ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളായി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ ഒന്പത് മുതല്‍ ഉച്ചകഴിഞ്ഞ് നാല് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 15 ആണ്.

    Read More »
Back to top button
error: