Month: February 2024

  • India

    കേരളത്തിലൂടെ ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ

    തിരുവനന്തപുരം: ആസാമിലെ ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുള്ളത്.ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്ബര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ ഫെബ്രുവരി 16, മാര്‍ച്ച്‌ 1, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും.  വൈകീട്ട് 5:25ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08:50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച്‌ 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ ഫെബ്രുവരി 21, മാര്‍ച്ച്‌ 6, 20, ഏപ്രില്‍ 3 തീയതികളിലാണ് യാത്ര ആരംഭിക്കുക.  വൈകീട്ട് 7:55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9:55ന് കന്യാകുമാരിയില്‍ എത്തും.

    Read More »
  • India

    യാത്രക്കാരില്ല; മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് സർവീസ് നിര്‍ത്തുന്നു 

    മംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് സർവീസ് നിർത്താൻ റയിൽവെ.530 സീറ്റില്‍ മിക്ക ദിവസങ്ങളിലും നൂറ്റിയിരുപതിനടുത്ത് യാത്രക്കാർ മാത്രമാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. ശരാശരി 30 ശതമാനം മാത്രമാണ് യാത്രക്കാർ.നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു – ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടുമെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നെങ്കിലും ദക്ഷിണകന്നട ബിജെപി യൂണിയന്റെ ശക്തമായ എതിർപ്പുമൂലം നടന്നിട്ടില്ല.നേരത്തെ ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടുമെന്ന ഉത്തരവ് റയിൽവെ പുറപ്പെടുവിച്ചിരുന്നെങ്കിലും വണ്ടി കോഴിക്കോട്ടേക്ക് നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി. ബി.ജെ.പി.യിലെ നളിൻകുമാർ കട്ടീല്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. ജനുവരി 23-നാണ് ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള റയില്‍വേ ഉത്തരവിറങ്ങിയത്. ഉത്തരവ് വന്ന് 20 ദിവസം കഴിഞ്ഞിട്ടും വണ്ടി കണ്ണൂരില്‍ തന്നെയാണ് യാത്ര അവസാനിപ്പിക്കുന്നത്.

    Read More »
  • Movie

    ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ 23 ന് തീയേറ്ററില്‍

    പത്മരാജ് രതീഷ്, രേണു സൗന്ദര്‍, ഷിജു പനവൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന് തീയേറ്ററുകളിലെത്തുന്നു. അമ്മുവിന്റെയും അഞ്ചുവയസ്സുകാരിയായ മകള്‍ മിന്നുവിന്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയില്‍ മാധവനെന്ന അപരിചിതനെ അവര്‍ പരിചയപ്പെടുന്നു. ആ യാത്രയില്‍ അയാള്‍ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവര്‍ത്തികളില്‍ മുഴുവന്‍ ദുരൂഹതയാണ്. ഹൈറേഞ്ചില്‍ എത്തി ബസ്സില്‍ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീര്‍ത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്. പൗളി വത്സന്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ജീന്‍ വി ആന്റോ, ഷിബു ലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ശിവമുരളി, നാന്‍സി തുടങ്ങി നിരവധി പേരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. https://youtu.be/2wvGi_uHByQ?si=n1t65DdBaxVqfcf8 ബാനര്‍ – മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂര്‍, നിര്‍മ്മാണം – എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം,…

    Read More »
  • Kerala

    ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലും പൂജ നടത്തി; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എ.ഇ.ഒ

    കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ സ്‌കൂളിലെ പൂജയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എ.ഇ.ഒ. പൂജ ചട്ടലംഘനമാണെന്നാണ് എ.ഇ.ഒയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെയാണെന്നും പ്രധാന അധ്യാപിക നിര്‍ദേശം നല്‍കിയിട്ടും പൂജ നിര്‍ത്താതെ തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാത്രി സമയത്ത് സ്‌കൂള്‍ തുറന്ന് ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലുമായി പൂജ നടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പ്രധാന അധ്യാപിക ഇടപെട്ടത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രാഥമിക അന്വേഷണം. ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടത്തിയത്. സ്‌കൂള്‍ മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രാത്രി പൂജ നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂളിന് സമീപം കാറുകളടക്കമുള്ള വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൂജ തടഞ്ഞു. ഇതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധത്തെത്തുടര്‍ന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയ്ഡഡ്…

    Read More »
  • India

    ഭര്‍ത്താവ് അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നു,പണം നല്‍കുന്നു; ഭാര്യയുടെ ആരോപണം ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി

    മുംബൈ: ഭര്‍ത്താവ് സ്വന്തം അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതും പണം നല്‍കുന്നതും ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരായ പരാതിയില്‍ മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി മുംബൈയിലെ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സെഷന്‍സ് കോടതിയും യുവതിയുടെ ഹര്‍ജി തള്ളി. ആരോപണം അവ്യക്തമാണെന്നും പരാതിയെ ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഡിന്‍ഡോഷി കോടതി) ആശിഷ് അയാചിത് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതി സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ അമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതു മറച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും കബളിപ്പിച്ചുവെന്നും യുവതി ആരോപിച്ചു. അമ്മായിയമ്മക്ക് താന്‍ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഭര്‍ത്താവും അമ്മയും തന്നോട് വഴക്കിട്ടിരുന്നതായും പരാതിയില്‍ പറയുന്നു. 1993 സെപ്തംബര്‍ മുതല്‍ 2004 ഡിസംബര്‍ വരെ ഭര്‍ത്താവ് വിദേശത്താണ്…

    Read More »
  • ആന വിരണ്ടു, ജനം ഭയന്ന് ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

    ആലപ്പുഴ: ചന്തിരൂരില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി ആല്‍ബിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയയാളെ കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പൊലീസ് പറയുന്നു. ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്. ഗുരുതമായി പരിക്കേറ്റ യുവാവ് നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. യുവാവിന്റെ മൊഴി പൊലീസ് എടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. മുന്‍വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കാന്‍ കാരണം. ഇതിന് മുന്‍പ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയെ പിടികൂടൂന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    ”പുഷ്പനെ ഓര്‍മ്മയുണ്ട്, വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരം വേണം; ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരേ സമരവും ചെയ്തിട്ടുണ്ട്”

    തിരുവനന്തപുരം: വിദേശ സര്‍വകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ വെച്ച് വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ സമരത്തില്‍ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എന്‍ ബാലഗോപാല്‍ മറുപടി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങളും ചര്‍ച്ചകളും വേണം. വിദേശസര്‍വകലാശാലയെ സംബന്ധിച്ച് ചര്‍ച്ചവേണമെന്നാണ് പറഞ്ഞിട്ടുള്ളത്. നാല്പത് വര്‍ഷം മുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരംചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന, കര്‍ഷക തൊഴിലാളികള്‍ക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. ഇന്ന് കാലം മാറി. കേരളത്തിലെ കുടുംബങ്ങളില്‍നിന്ന് കുട്ടികള്‍ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതല്‍ മുകളിലേക്കാണ് ചെലവ്. നാട്ടില്‍ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികള്‍ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ്…

    Read More »
  • Kerala

    ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യം അംഗീകരിച്ചു; കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റം

    കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റം. തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 2023 ഒക്ടോബര്‍ 16നാണ് കേരള ഹൈക്കോടതിയില്‍നിന്ന് സ്ഥലം മാറ്റണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ഇക്കാര്യം അനുവദിച്ചു കൊണ്ട് ചൊവ്വാഴ്ച സുപ്രീം കോടതി കൊളീജിയം ഉത്തരവ് പുറത്തിറക്കുകയായിരുന്നു. 2015 ഏപ്രിലിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത്. 2017 ഏപ്രിലില്‍ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസ് എസ്.ജെ.ദേശായി കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് അനു ശിവരാമന്‍. 2028 മേയ് 24 വരെ ജസ്റ്റിസ് അനു ശിവരാമന് സര്‍വീസില്‍ തുടരാം. കാസര്‍കോട് സ്വദേശിയായ അനു ശിവരാമന്‍ 1991 മാര്‍ച്ച് 3നാണ് അഭിഭാഷകയായി എന്റോള് ചെയ്യുന്നത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ശിവരാമന്‍ നായരുടെ മകളാണ് അനു ശിവരാമന്‍.…

    Read More »
  • NEWS

    കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

    ദമ്മാം: സൗദി അറേബ്യയിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട് സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫില്‍ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്ബാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ.  രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമില്‍ ഡ്രൈവർ ജോലി ചെയ്തു വരികയാണ്

    Read More »
  • Kerala

    നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടുത്തം; സംഭവം ആലുവയിൽ

    ആലുവ: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ തീപിടുത്തം. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട റെയില്‍വേ പോലീസും സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികളും  ചേർന്നാണ് തീയണച്ചത്. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം ഇവിടെ  പിടിച്ചിട്ട ട്രെയിൻ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ  യാത്ര തുടർന്നു.

    Read More »
Back to top button
error: