ഒഡേപെക് വഴി ബെൽജിയത്തിലേക്ക് നഴ്സിംഗ് മേഖലയിൽ നിരവധി ഒഴിവുകൾ. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും.
ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലനവും ഒഡേപെക് ഒരുക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഫെബ്രുവരി 29 ആണ് അപേക്ഷിക്കാനള്ള അവസാന തീയതി.
വിശദവിവരങ്ങൾക്ക് https://www.odepc.net/