CareersTRENDING

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സിംഗ് ഒഴിവുകൾ; നിയമനം ഒഡപെക് വഴി 

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാർക്ക്  അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് പൂർത്തിയാക്കിയ  യുവതികൾക്കാണ് അവസരം. ഫെബ്രുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടത്തുക. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ഇപ്പോഴും ജോലി ചെയ്യുന്നവരായിരിക്കണം. ആറ് മാസത്തിൽ കൂടുതൽ തൊഴിൽ ചെയ്യാത്തവർക്ക് അപേക്ഷിക്കാനാകില്ല). ബി എം ടി, കാത്ത് ലാബ്,സി സി യു, ജനറൽ കാർഡിയാക്, ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാന്റ്, മെഡിക്കൽ ആന്റ് സർജിക്കൽ, ന്യൂറോ സർജിക്കൽ,ഓങ്കോളജി, ഓപ്പറേഷൻ റൂം (OR), അല്ലെങ്കിൽ കാർഡിയാക്, അല്ലെങ്കിൽ ന്യൂറോ എന്നീ വകുപ്പുകളിലായിരിക്കും നിയമനം. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം.
താമസ സൗകര്യം, വിമാനടിക്കറ്റ് എന്നിവ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും അനുവദിക്കും. ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ,കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, വെള്ള പശ്ചാത്തലമുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാ,ർ
ഇപ്പോഴും ജോലി ചെയ്യുന്നതുൾപ്പെടെ എല്ലാ പ്രവൃത്തിപരിചയ രേഖകളും സമർപ്പിക്കണം. [email protected] എന്ന വിലാസത്തിലേക്കാണ് രേഖകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഒഡപെക്കുമായി ബന്ധപ്പെടാം.

Back to top button
error: