പാലക്കാട്: മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29 ന് പാലക്കാട് താലൂക്ക് പരിധിയിലും ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും മണ്ണാര്‍ക്കാട് അരക്കുറിശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.