KeralaNEWS

ഇനി ഇലക്ട്രിക് ഡബിൾ ഡക്കറിൽ  തിരുവനന്തപുരം ചുറ്റിക്കാണാം

തിരുവനന്തപുരം: നഗരം ചുറ്റിക്കാണാൻ രണ്ട് ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളാണ് ഇന്നലെ തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തിൽ നഗരം ചുറ്റിക്കാണാൻ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരവും തിരുവനന്തപുരമാണ്.
 തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തിയാണ് വാഹനം വാങ്ങി കെഎസ്ആർടിസിക്ക് കൈമാറിയത്. ഈ രണ്ട് ഡബിൾ ഡെക്കർ ബസുകളുൾപ്പെടെ 22 ഇലക്ട്രിക് വാഹനങ്ങൾ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും മന്ത്രി എംബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഡബിൾ ഡക്കറിൽ ആദ്യ യാത്രയും നടത്തി.
 ഗ്രീൻ സിറ്റിയായി മാറാനുള്ള കോർപറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകൾക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിൽ പുത്തൻ കുതിപ്പ് സമ്മാനിക്കാൻ കൂടി പുതിയ ഡബിൾ ഡെക്കർ ബസുകൾക്കും ഇലക്ട്രിക് ബസ്സുകൾക്കും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: