ഫിഫ റാങ്കിംഗില്‍ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു.ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
102ആം റാങ്കിൽ നിന്നായിരുന്നു 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയുള്ള ഇന്ത്യയുടെ വീഴ്ച.ഏഷ്യൻ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം.
ഏഷ്യൻ കപ്പ് വഴി ഫിഫാ റാങ്കിംഗില്‍ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്.അതേസമയം ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കി. ഖത്തർ ഫിഫ റാങ്കിംഗില്‍ 37ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത് നില്‍ക്കുന്നത്.