KeralaNEWS

കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയിലേക്ക് റിക്രൂട്ട്‌മെന്റ്; 3 ലക്ഷം വരെ ശമ്ബളം

കേരള സര്‍ക്കാര്‍  സ്ഥാപനമായ ഒഡാപെക് വഴി ജര്‍മ്മനിയില്‍ ജോലി നേടാം. നഴ്‌സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം.

ബി.എസ്.സി നഴ്‌സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17ന് അഭിമുഖം നടത്തും. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. അതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനവും നല്‍കുന്നതാണ്.

Signature-ad

ജര്‍മ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനം.

നഴ്‌സിങ്ങില്‍ ബിരുദം, അല്ലെങ്കില്‍ ബേസിക് ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ പരമാവധി പ്രായം 40 വയസില്‍ താഴെയായിരിക്കണം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ഫെബ്രുവരി 14നോ അതിന് മുമ്ബോ [email protected] എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. കൂടാതെ ഒഡാപെക് വെബ്‌സൈറ്റിലും വിവരങ്ങള്‍ നല്‍കണം.

വിമാന ടിക്കറ്റ് സൗജന്യമായിരിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്. വര്‍ഷത്തില്‍ ഒരു മാസത്തെ സാലറി എക്‌സ്ട്രാ അലവന്‍സായി അനുവദിക്കും. വിസ പ്രൊസസിങ്, ജര്‍മ്മന്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് പരിഭാഷയും പരിശോധനയും ജര്‍മ്മന്‍ ജീവിതശൈലിയുടെ സൗജന്യ പരിശീലവും ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ സി.വി [email protected] എന്ന മെയില്‍ ഐ.ഡിയിലേക്ക് ഫെബ്രുവരി 14 മുമ്ബ് അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/recruitment-of-staff-nurses-to-germany/ സന്ദര്‍ശിക്കുക.

Back to top button
error: