ഇതില്‍ തന്നെ ചില പദ്ധതികള്‍ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നവയാണ്. അത്തരത്തില്‍ ഉറപ്പായ റിട്ടേണ്‍സ് ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ശരിയായ തിരഞ്ഞെടുപ്പായിരിക്കും നാഷ്ണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതികളിലൊന്നായ ഇതില്‍ നിശ്ചിത കാലത്തേക്ക് ഒരു തുക നിക്ഷേപിച്ച വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നു. അപകട സാധ്യതകളെറെയുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്ബോള്‍ എന്തുകൊണ്ടും ആളുകള്‍ക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.
നാഷ്ണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയില്‍ ഒരു വർഷമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയാളവ്. രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ നിക്ഷേപകരുടെ സൗകര്യാർത്ഥം നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാൻ സാധിക്കും. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. 1000 രൂപയടച്ച് അക്കൗണ്ട് തുറന്നാല്‍ 100ന്റെ തവണകളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കും. പരമാവധി നിക്ഷേപ പരിധിയില്ലായെന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.
പ്രായപൂർത്തിയായ ഏതൊരാള്‍ക്കും അക്കൗണ്ട് തുറക്കാനും നിക്ഷേപിക്കാനും സാധിക്കും. രണ്ട് മുതല്‍ മൂന്ന് പേർവരെ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാനും ഈ പദ്ധതി വഴി സാധ്യമാണ്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടിക്കായി രക്ഷകർത്താവിനും അക്കൗണ്ട് തുറക്കാം.
2024 ഫെബ്രുവരി ആദ്യ വാരത്തെ കണക്കനുസരിച്ച് ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയാണ് ഈ പദ്ധതിയില്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷത്തെ നിക്ഷേപത്തിന് 7.0 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപമാണെങ്കില്‍ 7.1 ശതമാനം പലിശയും ലഭിക്കുന്നു. അഞ്ച് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.5 ശതമാനം പലിശ ലഭിക്കുന്നു.
അതേസമയം അഞ്ച് വർഷത്തെ നിക്ഷേപത്തിന് സെക്ഷൻ 80സിക്ക് കീഴില്‍ നികുതി ഇളവുകളും ലഭിക്കുന്നു.
നിലവിലത്തെ പലിശ നിരക്കില്‍ ഒരാള്‍ പത്ത് ലക്ഷം രൂപ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാല്‍ 6.9 ശതമാനം പലിശ നിരക്കില്‍ കാലവധി പൂർത്തിയാകുമ്ബോള്‍ 70806 രൂപ പലിശയിനത്തിലും 1070806 രൂപ ആകെ റിട്ടേണ്‍സായും ലഭിക്കുന്നു. രണ്ട് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 148882 രൂപയാണ് പലിശയായി ലഭിക്കുന്നത്. ആകെ റിട്ടേണ്‍സ് 1148882 രൂപ ആയിരിക്കും. മൂന്ന് വർഷത്തെ നിക്ഷേപത്തിന് 235075 രൂപ പലിശയായും 12,35,075 രൂപ ആകെ റിട്ടേണ്‍സായും നിക്ഷേപകന് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പലിശയായി മാത്രം ലഭിക്കുന്നത് 449948 രൂപയാണ്. 7.5 ശതമാനം പലിശയില്‍ ആകെ റിട്ടേണ്‍സ് 1449948യാണ്. ഇതിന് നികുതി ഇളവും ഇതിന് നികുതി ഇളവും ലഭിക്കും.