KeralaNEWS

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം, കോട്ടയം കുറിച്ചിയിൽ വച്ചായിരുന്നു സംഭവം

ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞു വന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58) , വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്.

രാത്രി എട്ടര മണിയോടെ .സി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ വച്ചായിരുന്നു അപകടം. സമീപത്തെ പുരയിടത്തിൽ നടന്ന കേരള കർഷക യൂണിയൻ്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇരുവരെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണവരെ ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെ ങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘

Back to top button
error: