KeralaNEWS

വയനാട് ചുരത്തിന് ബദലായ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്; ടെൻഡർ നടപടികൾ ഉടൻ 

വയനാട്: വയനാട് ചുരത്തിന് ബദലായ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്. തുരങ്കപാതയുടെ ടെൻഡര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും ഇക്കൊല്ലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച്‌ ഏഴു കിലോമീറ്റര്‍ ഇരട്ട തുരങ്കവും   തുരങ്കത്തിലൂടെ 4 വരി ഗതാഗതവുമാകും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. നാലു വര്‍ഷം കൊണ്ട് പണി പൂർത്തീകരിക്ക വിധത്തിലാണ് ടെൻഡർ.ആനക്കാമ്ബൊയില്‍ – മേപ്പാടി ടൗണുകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തുരങ്കപ്പാത.

Signature-ad

മലബാറുകാരുടെ പതിറ്റാണ്ടുകളായുള്ള വികസന സ്വപ്നമാണ് വയനാട് ചുരം ബദല്‍പ്പാത.കോഴിക്കോട് – മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാര്‍ഗവുമാണിത് .പാത യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

Back to top button
error: