
കൊല്ലം: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞു കയറി. ബേക്കറിക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചശേഷമാണ് ലോറി ബേക്കറിയും തകർത്തത്.
സംഭവത്തിൽ മദ്യലഹരിയിലായ ഡ്രൈവർ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്‌ക്ക് 2.30-ന് എംസി റോഡിലായിരുന്നു സംഭവം. ഗൃഹോപകരണങ്ങള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബേക്കറിയുടെ മുൻ വശത്ത് തിരക്ക് കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.






