IndiaNEWS

കുന്നിൻ മുകളില്‍ തീയണക്കാൻ കയറിയ ദമ്ബതികള്‍ വെന്തുമരിച്ചു

മംഗളൂരു: വീടിനടുത്തുള്ള കുന്നിൻ മുകളില്‍ തീ കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്ബതികള്‍  വെന്തുമരിച്ചു.

മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവർക്കാണ് ദാരുണാന്ത്യം.

Signature-ad

ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെ ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും  കുടുങ്ങുകയായിരുന്നു. രംഗം കണ്ട് പരിസരവാസികള്‍ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

Back to top button
error: