Month: January 2024

  • India

    തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠ തത്സമയ സംപ്രേക്ഷണം നിരോധിച്ചു :കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

    ചെന്നൈ: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. തമിഴ്‌നാട്ടില്‍ 200ലധികം ശ്രീരാമ ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയന്‍ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പക്ഷേ പൂജ, പ്രസാദം, അന്നദാന എന്നിവ അനുവദനീയമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത് തടയുന്നത് തമിഴ്‌നാട് പൊലീസാണ്. പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരെ പൊലീസ് ഭയപ്പെടുത്തുന്നു. ഒപ്പം പന്തലുകളും അഴിയിപ്പിക്കുന്നു. ഇത്തരം ഹിന്ദുവിരുദ്ധ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു.ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം തടയുന്നതെന്നാണ് വിവരം കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചു. അതേസമയം സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം തെറ്റായ പ്രചരണങ്ങള്‍ ബിജെപി നടത്തുന്നതെന്ന് ഡിഎംകെ സര്‍ക്കാര്‍ പ്രതികരിച്ചു.

    Read More »
  • Kerala

    രാമൻ മുസ്‌ലിംകളുടെയും പ്രവാചകൻ: എ.പി അബ്ദുല്ലക്കുട്ടി

    രാമൻ മുസ്‌ലിംകളുടെയും പ്രവാചകനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. മദ്രസയിലും ദർസിലും താൻ പഠിച്ചതു പ്രകാരം രാമനെ പ്രവാചകനായി അംഗീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്നും അബ്ദുല്ലക്കുട്ടി ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. മദ്രസയിലും ദർസിലും (രാത്രി പാഠശാല) കുട്ടിക്കാലം ചെലവഴിച്ച ഒരു മുസ്‌ലിം മതവിശ്വാസിയാണ് ഈ കുറിപ്പെഴുതുന്നയാള്‍. ഉസ്താദന്മാരില്‍ നിന്ന് പഠിച്ച അറിവുവച്ച്‌ പറയട്ടെ, 2024 ജനുവരി 22ന് അയോധ്യയിലെ ഭവ്യമായ പ്രാണപ്രതിഷ്ഠ അനുഗ്രഹിക്കുന്നതിന് ഇന്ത്യൻ മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായി യാതൊരു തടസ്സവുമില്ല. താത്വികമായിട്ടും പ്രായോഗികമായിട്ടും ഇതാണ് സത്യം. പരിശുദ്ധ ഖുർആനില്‍ സൂറ ഹജ്ജില്‍ 22 : 67 പറയുന്നത് ഇങ്ങനെയാണ്: ”ഓരോ ജനതക്കും നാം വ്യത്യസ്തമായ ആരാധനാ രീതികള്‍ നിശ്ചയിച്ചിരിക്കുന്നു അതില്‍ നിങ്ങള്‍ തർക്കിക്കരുത്” ഖുർആനിലെ മറ്റൊരു ആയത്ത് ഇങ്ങനെയാണ്. ”ഓരോ ജനതയിലും പ്രവാചകന്മാർ വരാതെ പോയിട്ടില്ല” ഖുർആൻ 35:24 ഈ രണ്ട് അധ്യായങ്ങളില്‍നിന്ന് കാര്യങ്ങള്‍ സുവ്യക്തമാണ്. മാത്രമല്ല മുസ്‌ലിം മതവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്ന് ഈമാൻ കാര്യമാണ്. ഇമാൻ കാര്യം…

    Read More »
  • India

    പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെയാണ്  ഉയർത്തിക്കാട്ടുന്നത്: അന്താരാഷ്ട്ര മാധ്യമങ്ങൾ

    അയോധ്യ: പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെ ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാറും ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പുകളിലെക്ക് വിരല്‍ ചൂണ്ടുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്.’മതപരമായ ചടങ്ങ്’ എന്നതിനപ്പുറം മോദിയും പാര്‍ട്ടിയും ഇതിനെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നോക്കിക്കാണുന്നതെന്ന് ബി.ബി.സി നിരീക്ഷിക്കുന്നു. മേയ് മാസത്തിനുമുമ്ബായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണമായിത്തന്നെയാണ് അല്‍ ജസീറ ലേഖകനും സംഭവത്തെ കാണുന്നത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഉദ്ഘാടന മാമാങ്കമെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. സമാനമായ നിരീക്ഷണം ടി.ആര്‍.ടി വേള്‍ഡ് ലേഖിക ശ്വേത ദേശായിയും പങ്കുവെക്കുന്നു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) ഉദ്ഘാടന ചടങ്ങിലെ ആചാരലംഘനത്തെ മുന്‍നിര്‍ത്തി ഹിന്ദു സന്യാസിമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കാര്യമായി തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ മുഖ്യ യജമാന സ്ഥാനത്ത് മോദി വരുന്നതോടെ അയോധ്യയില്‍ നടക്കുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക വിളംബരമാണെ’ന്ന് എഴുതിയ ദ ഗാര്‍ഡിയന്‍ 80 ശതമാനത്തോളം വരുന്ന രാജ്യത്തെ ഹിന്ദു മതവിശ്വാസികളെ ലക്ഷ്യമിട്ടാണിതെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം…

    Read More »
  • Life Style

    ഹീലുള്ള ചെരിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം, പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ഈ  കാര്യങ്ങള്‍ ശ്രദ്ധിക്കുക

          ഹീലുള്ള ചെരിപ്പുകള്‍  ആരോഗ്യത്തിന് നല്ലതല്ല. പലരും സ്റ്റൈലിനുവേണ്ടിയും ഉയരം കൂട്ടാനുമായി ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നു. പരസ്യങ്ങളെ ആശ്രയിച്ചാണ് പലരും പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്നത്. അത് പാദങ്ങളെ ഏത് രീതിയില്‍ പരിരക്ഷിക്കും എന്ന് നാം ചിന്തിക്കാറേയില്ല. വീട്ടിലും ഓഫീസിലും ആഘോഷപരിപാടികളിലുമൊക്കെ  ധരിക്കാന്‍ അനുയോജ്യമായ പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ നിരവധി പാദരക്ഷകളുണ്ട്. ഇന്ന് പലരും ഓണ്‍ലൈനിലൂടെയും പാദരക്ഷകള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുണ്ട്. എന്നാല്‍ പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് ഏതൊക്കെയാണെന്ന് നോക്കാം. ഗുണം കുറഞ്ഞ പ്ലാസ്റ്റിക് ചെരിപ്പുകള്‍ കാലുകളുടെ ആരോഗ്യത്തിന് നല്ലതല്ല കടകളില്‍ പാദരക്ഷകളുടെ വിപുലമായ ശേഖരം തന്നെ കാണാന്‍ കഴിയും. ഇതൊക്കെ കാണുമ്പോള്‍ ഏത് തരം ചെരിപ്പുകള്‍ വാങ്ങും എന്നോര്‍ത്ത് പലരും വേവലാതിപെടാറുണ്ട്. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള ചെരിപ്പുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുടെ കലവറകള്‍ തന്നെയുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ലിപ് ഫ്ലോപ് പാദരക്ഷകള്‍ക്ക്…

    Read More »
  • Social Media

    ബിജെപിയുടെ വർഗീയവാദവും രാമക്ഷേത്രത്തിന്റെ പിറവിയും 

    1528-ൽ പണികഴിപ്പിച്ച  ബാബറി മസ്ജിദ് 1949-ൽ ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയായിരുന്നു.1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ അന്നത്തെ കളക്ടറായിരുന്ന കെകെ നായർ. 1949-ൽ മസ്ജിദിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ ചെറുമകന്‍ സുനില്‍ പിള്ളയ്ക്ക് വരെ ഇന്ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ ക്ഷണമുണ്ട്. പിന്നീട് 1992 ഡിസംബർ 6-ന് മസ്ജിദ് പൂർണമായും തകർത്തു. ഹിന്ദുമതത്തിന്റെ പ്രധാന ദൈവമായ രാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്നായിരുന്നു വാദം. 2019-ൽ, ഇന്ത്യൻ സുപ്രീം കോടതി തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നൽകാനുള്ള വിധിയും പുറപ്പെടുവിച്ചു..   2020 ഓഗസ്റ്റ് 5 -ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജൻ (തറക്കല്ലിടൽ ചടങ്ങ് ) നിർവഹിച്ചത്  രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ ഇന്ന് (ജനുവരി 22ന്)നടക്കും       ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.   ബാബറി മസ്ജിദ്  ഇന്ത്യയിലെ…

    Read More »
  • Kerala

    രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം ;കേരളത്തിലും അവധി

    ന്യൂഡൽഹി:അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും. ഇടപാടുകാർ ശ്രദ്ധിക്കുക ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബി എസ് എന്‍ എല്‍, എല്‍ ഐ സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും.അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രാലയം ഡയറക്ടര്‍ സുഷമ കിന്‍ഡോ പ്രത്യേക…

    Read More »
  • Kerala

    തെറിച്ചുവീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ മുങ്ങിത്താണു: കായങ്കുളത്തും തൃശൂരിലും മലപ്പുറത്തുമായി 6  കുട്ടികൾ മുങ്ങി മരിച്ചു

    മലപ്പുറം: രണ്ട് വിദ്യാർത്ഥികൾ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ ഓഫീസ് സൂപ്രണ്ടും കോഴിക്കോട് അയിനിക്കാട് സ്വദേശിയുമായ താഴേക്കുനിയിൽ മോളിയുടെ മകൻ ആയുർ എം. രാജ് (13), മോളിയുടെ സഹോദരി ഇന്ദിരയുടെ മകൻ അശ്വിൻ (11) എന്നിവരാണ് ഭാരതപ്പുഴയിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ബ്രഹ്മക്ഷേത്രക്കടവിന് സമീപത്താണ് അപകടമുണ്ടായത്. കോളജ് ക്വാർട്ടേഴ്‌സിലാണ് മോളി താമസിക്കുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനായാണ് സഹോദരി ഇന്ദിര ശനിയാഴ്ച ഇവിടേക്കുവന്നത്. സഹോദരിമാർ ഇരുവരും ക്ഷേത്രദർശനത്തിനായി ഞായറാഴ്ച ഗുരുവായൂരിലേക്കു പോയപ്പോഴാണ് മറ്റുകുട്ടികൾക്കൊപ്പം ആയുർ രാജും അശ്വിനും ഫുട്‌ബോൾ കളിക്കാനായി  ഇറങ്ങിയത്. കളിക്കുന്നതിനിടെ പുഴയിലെ വെള്ളക്കെട്ടിൽ തെറിച്ചു വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയിൽ അകപ്പെട്ടത്. മറ്റു കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് കുട്ടികളെ പുറത്തെടുത്തത്. ഇരുവരേയും ഉടൻ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തൃശൂരിൽ പാറക്കുളത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചത്. കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ  ഹസ്നത് (13), മഷീദ (9) എന്നിവരാണ് മുങ്ങി…

    Read More »
  • Crime

    പള്ളിമേടയിൽ കൊലപാതകം: മുൻ പള്ളി കമ്മിറ്റിയംഗത്തെ തേപ്പുപെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; വികാരിയടക്കം 13 പേർഒളിവിൽ

       കന്യാകുമാരിയിൽ പള്ളിമേടയിൽ മുൻ പള്ളി കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. മൈലോഡ് സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിനുള്ളിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറിനെയാണ് തുണി തേക്കുന്ന തേപ്പുപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. പള്ളിയിൽ ഫണ്ട് തിരിമറി നടന്നതായി നേരത്തെ സേവ്യർ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്യ്തു. സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകണമെന്നും എങ്കിൽ മാത്രമേ സസ്‌പെൻഷൻ പിൻവലിക്കൂ എന്നുമായിരുന്നു പള്ളി വികാരി റോബിൻസൺ പറഞ്ഞത്. ഇതിനായി പള്ളിമേടയിൽ എത്തിയ സേവ്യറിനെ കമ്മിറ്റി അംഗങ്ങൾ ചേർന്ന് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പള്ളി വികാരി റോബിൻസൺ അടക്കം 13 പേർ ഒളിവിൽ പോയി. പള്ളിമേടയിൽ ഹാർഡ് ഡിസ്‌കുമായിട്ടാണ് ഇവർ ഒളിവിൽ പോയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജതമാക്കിയിട്ടുണ്ട്.

    Read More »
  • Kerala

    മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി അമ്മക്ക് പൊതു ദർശനം കുമളി ബസ് സ്റ്റാൻഡിൽ, സംസ്ക്കാരം പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ  അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയിൽ

        മക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ആരും സംരക്ഷിക്കാനില്ലാതെ ജീവിതത്തിൻ്റെ അന്ത്യ നാളുകളിലെ കടുത്ത രോഗാവസ്ഥയിൽ തനിച്ചായി ഒടുവിൽ മരണത്തിന് കീഴടങ്ങിയ  കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു എന്ന 76 വയസുകാരിയ്ക്ക് നാട് ഒരുമിച്ച് യാത്രമൊഴിയേകി. കുമളി ബസ് സ്റ്റാൻഡിലായിരുന്നു പൊതുദർശനം. ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകയാതന അനുഭവിച്ച അന്നക്കുട്ടി മാത്യു  വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമാണുള്ളത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലായപ്പോൾ രണ്ട് മക്കൾക്കും ആ അമ്മ ഒരു ഭാരമായി. ഒടുവിൽ ഒരു വാടക വീടെടുത്ത് നൽകി അന്നക്കുട്ടിയെ ഉപേക്ഷിച്ച് മക്കൾ സ്വന്തം ജീവിതം നോക്കി പോയി. ആ അമ്മ അതോടെ പാതി മരിച്ചു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി വീട്ടിൽ മറിഞ്ഞുവീഴുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതോടെയാണ് ദുരിതക്കയത്തിലായത്. മക്കൾ സംരക്ഷിക്കാനില്ലാതെ ഒരു അമ്മ അട്ടപ്പള്ളത്ത് ദുരിതം അനുഭവിക്കുന്നുവെന്ന പരാതി വെള്ളിയാഴ്ച കുമളി പോലീസിന് ലഭിച്ചതോടെ ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി. ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ…

    Read More »
  • Kerala

    കൊല്ലത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡ്വ എസ് അനീഷ്യയാണ് മരിച്ചത്. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം. ഇന്ന് രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് നിഗമനം. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്‌ജിയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: