ചെന്നൈ: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.
തമിഴ്‌നാട്ടില്‍ 200ലധികം ശ്രീരാമ ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയന്‍ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പക്ഷേ പൂജ, പ്രസാദം, അന്നദാന എന്നിവ അനുവദനീയമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത് തടയുന്നത് തമിഴ്‌നാട് പൊലീസാണ്. പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരെ പൊലീസ് ഭയപ്പെടുത്തുന്നു. ഒപ്പം പന്തലുകളും അഴിയിപ്പിക്കുന്നു. ഇത്തരം ഹിന്ദുവിരുദ്ധ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു.ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം തടയുന്നതെന്നാണ് വിവരം കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചു.
അതേസമയം സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം തെറ്റായ പ്രചരണങ്ങള്‍ ബിജെപി നടത്തുന്നതെന്ന് ഡിഎംകെ സര്‍ക്കാര്‍ പ്രതികരിച്ചു.