KeralaNEWS

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം ;കേരളത്തിലും അവധി

ന്യൂഡൽഹി:അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു.
രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.
ഇടപാടുകാർ ശ്രദ്ധിക്കുക
ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബി എസ് എന്‍ എല്‍, എല്‍ ഐ സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും.അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രാലയം ഡയറക്ടര്‍ സുഷമ കിന്‍ഡോ പ്രത്യേക ഉത്തരവ് തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ 11.51 മുതല്‍ 12.33 വരെയുള്ള മുഹൂര്‍ത്തത്തിലാണ് അയോധ്യയിൽ പ്രതിഷ്ഠ നടക്കുന്നത്. ഈ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്ബോള്‍ വീടുകളില്‍ നടക്കുന്ന ചടങ്ങിന് പങ്കാളികളാകാന്‍ വേണ്ടിയാണ് ഉച്ചക്ക് 2.30 വരെ അവധി നല്‍കുന്നതെന്നാണ് വിശദീകരണം.

Back to top button
error: