Month: January 2024
-
NEWS
നെഴ്സോ ഡോക്ടറോ മറ്റേതങ്കിലും മെഡിക്കൽ പ്രൊഫണലോ ആണോ നിങ്ങൾ…? ഗൾഫിൽ എളുപ്പത്തിൽ ജോലി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഒരു മെഡിക്കൽ പ്രൊഫഷണലാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ, അബുദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്ഫോം സഹായത്തിനായി ഒപ്പമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ജോലികൾ ഇതിലൂടെ കണ്ടെത്താം. മാത്രമല്ല, അബുദബിയിൽ പ്രാക്ടീസ് ചെയ്യാനുള്ള മെഡിക്കൽ ലൈസൻസ് ലഭിക്കുന്നതിനുള്ള വഴികളും ഇതിലൂടെ കണ്ടെത്താനാവും. ‘കവാദർ’ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത നഴ്‌സ്, ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയ ഒഴിവുകൾ കണ്ടെത്താനും അപേക്ഷിക്കാനും എളുപ്പത്തിൽ കഴിയും. മാത്രമല്ല മെഡിക്കൽ സ്ഥാപനങ്ങൾക്ക് അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും അവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുക അബുദബിയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവർ കവാദർ പ്ലാറ്റ്‌ഫോമിൽ ആദ്യം രജിസ്റ്റർ ചെയ്യണം. 1. വെബ്സൈറ്റ് https://adhkawader(dot)doh(dot)gov(dot)ae/dohae സന്ദർശിക്കുക 2. സ്ക്രീനിന്റെ വലത് കോണിലുള്ള ‘Sign up now’…
Read More » -
Kerala
റഹിം മുഖത്തല പുരസ്‌കാരം ആർ അരുണിൻ്റെ ‘ഇഷാംബരം’ എന്ന നോവലിന്, ഡോ. എം. എം ബഷീർ അവാർഡ് സമർപ്പിച്ചു
പ്രഥമ റഹിം മുഖത്തല സാഹിത്യ പുരസ്ക്കാരം ആർ അരുണിന് ഡോ. എം. എം. ബഷീർ സമർപ്പിച്ചു. ആർ. അരുൺ രചിച്ച ഇഷാംബരം എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഡോ.ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷണം ഐസക് ഈപ്പൻ നിർവ്വഹിച്ചു. ഇ.എം. രാധാകൃഷ്ണൻ റഹിം മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശൻ കരിപ്പള്ളി, തേജസ് പെരുമണ്ണ എന്നിവർ ആശംസകൾ നേർന്നു. റഹിം മുഖത്തല സാഹിത്യ വേദി പ്രസിഡണ്ട് പദ്മാ റഹിം സ്വാഗതവും സെക്രട്ടറി എം മനോഹരൻ നന്ദിയും പറഞ്ഞു.
Read More » -
Movie
കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ: മനോജ് പാലാടൻ സംവിധാനം: അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസനും ഷീലു ഏബ്രഹാമും മുഖ്യ വേഷങ്ങളിൽ
ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ മനോജ് പാലാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ഞായർ) കൊച്ചിയിൽ ആരംഭിച്ചു. ‘ഇതു താൻടാ പൊലീസ്,’ ‘സിഗ്‌നേച്ചേർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മനോജ് പാലാടൻ. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന 14-മത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന ‘മച്ചാൻ്റെ മാലാഖ’ പൂർത്തിയാക്കിക്കൊ ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക…
Read More » -
Sports
ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യൻ താരം
അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്. ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തിലാണ് ഏഴാമനായി ഇറങ്ങിയ ഭരത് സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി ശ്രീരാമന്‍ വില്ല് കുലക്കുന്നതുപോലെ കാണിച്ച ഭരത് കൈയില്‍ പച്ചകുത്തിയ ചിത്രവും കാണിച്ചിരുന്നു. ഇതിനുശേഷമാണ് തന്‍റെ സെഞ്ചുറി അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്ബ് ശ്രീരാമന് സമര്‍പ്പിക്കുന്നുവെന്ന് ഭരത് പറഞ്ഞത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്നലെ സമാപിച്ച ആദ്യ അനൗദ്യഗിക ടെസ്റ്റില്‍ ഭരതിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കിയത്. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 219-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തു നിന്ന് ഭരതിന്‍റെ അപരാജിത സെഞ്ചുറി മികവില്‍ സമിനല പിടിച്ചെടുക്കുകയായിരുന്നു. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89 റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എക്ക് അസാധ്യമായ…
Read More » -
Kerala
പള്ളിപ്പെരുന്നാളിലെ വെടിക്കെട്ടിന് സഹായിക്കാനെത്തിയ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: മാള പുത്തന്‍ചിറയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശി തെക്കത്തുപറമ്ബില്‍ വീട്ടില്‍ പ്രമോദ് ആണ് മരിച്ചത്. പുത്തന്‍ചിറ ഫൊറോന പള്ളിയില്‍ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിലെ വെടിക്കെട്ടിന് സഹായിക്കാന്‍ വന്നതായിരുന്നു. വൈകിട്ട് വെടിക്കെട്ടിനുശേഷം പ്രമോദിനെ കാണാതായതോടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രമോദ് തിരിച്ചു പോയതാകാം എന്ന് കരുതി സഹപ്രവര്‍ത്തകര്‍ മടങ്ങി പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പള്ളിക്കടുത്തുള്ള പാടത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
കോഴിക്കോട് അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയിൽ.കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. ഇളയകുട്ടിയ്ക്ക് ആറ് മാസമാണ് പ്രായം. ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് ഭാര്യ എടുക്കാത്തതിനെത്തുടര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റില്‍ മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
NEWS
മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ വിനയായി; സാനിയയുടെ വിവാഹ മോചനത്തിന് പിന്നില്‍?
ഇസ്ലാമാബാദ്: പാക് മുന്‍ ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും ടെന്നിസ് താരം സാനിയ മിര്‍സയുടെയും വിവാഹ മോചനത്തിന് പിന്നില്‍ മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയാന്‍ കാരണം മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്നാണ് ഒരു പാക് മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാലിക്കിന്റെ മൂന്നാം വിവാഹത്തില്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹമോചിതയായ പാക് നടി സന ജാവേദുമായുള്ള വിവാഹത്തില്‍ മാലിക്കിന്റെ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ല. സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ മാലിക്കിന്റെ സഹോദരിമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള മാലിക്കിന്റെ ദാമ്പത്യം തകര്‍ന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു വിവാഹ ചിത്രങ്ങള്‍ മാലിക് പങ്കുവെച്ചത്. നേരത്തെ സാനിയയും മാലിക്കും തങ്ങളുടെ വിവാഹബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സാനിയയുടെ സോഷ്യല്‍…
Read More » -
Kerala
ഇരുവിഭാഗവും ഒന്നിച്ചുനില്‍ക്കണം; ഐ.എന്‍.എല്‍ ഭിന്നതയില്‍ നിലപാട് കടുപ്പിച്ച് സി.പി.എം
കോഴിക്കോട്: ഐ.എന്‍.എല്‍ ഭിന്നതയില്‍ നിലപാട് കടുപ്പിച്ച് സിപിഎം. ഇരു വിഭാഗവും ഒന്നിച്ച് നിന്നാലെ മുന്നണി യോഗത്തില്‍ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സി.പി.എം തീരുമാനമെടുത്തതായാണ് സൂചന. ഇരു വിഭാഗവും ഒന്നിച്ച് പോകണം എന്ന് നേരത്തെ സി.പി.എം നിര്‍ദേശം നല്‍കിയിരുന്നു. കാസിം ഇരിക്കൂര്‍-വഹാബ് പക്ഷം എന്നിങ്ങനെ രണ്ടുവിഭാഗമായാണ് ഐ.എന്‍.എല്‍ പിരിഞ്ഞത്. നേരത്തെ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന അഹമ്മദ് ദേവര്‍കോവിലിനെ(കാസിം ഇരിക്കൂര്‍ പക്ഷം) എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലേക്ക് ഐ.എന്‍.എല്ലിനെ പ്രതിനിധീകരിച്ച് ആരെയും ക്ഷണിച്ചിരുന്നില്ല. ഈ പശ്ചാതലത്തിലാണ് ഒന്നിച്ചുനില്‍ക്കണമെന്ന സി.പി.എം വീണ്ടും ആവര്‍ത്തിക്കുന്നത്.
Read More » -
Crime
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി
എറണാകുളം: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത് മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read More »
