Month: January 2024
-
Kerala
ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ വീഡിയോയ്ക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം. ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് വീഡിയോ ചെയ്തതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം. ‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി. ഈശ്വര വിശ്വാസം തീപന്തമാണ് അതെടുത്ത് തലചൊറിയരുത് എന്നാണ് വിമർശകരോട് പ്രസീത പറയുന്നത്. വിശ്വാസങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് തനെന്നും പ്രസീത വീഡിയോയില്‍ പറയുന്നു. തന്നെയും തൻ്റെ പാട്ടുകളെയും ഇഷ്ടമുള്ളവർ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു.
Read More » -
Kerala
ഗുരുവായൂരില്‍ പാഞ്ചജന്യം ഗസ്റ്റ് ഹൗസ് തുറന്നു; മൂന്ന് കിടക്കകളുള്ള മുറിയ്‌ക്ക് 600 രൂപ മാത്രം
ഗുരുവായൂര്‍: പുതുക്കിപ്പണിത പഞ്ചാജന്യം ഗസ്റ്റ് ഹൗസ് ഇന്നലെ തുറന്നു ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളോടെ ഇവിടെ മുറി ലഭ്യമാകും. മൂന്ന് കിടക്കകളുള്ള 26 എസി മുറികളുണ്ട്. എസി മുറികള്‍ക്ക് 1200 രൂപയാണ് വാടക.കൂടാതെ മൂന്ന് കിടക്കകളോട് കൂടിയ 55 നോണ്‍ എസി മുറികളുണ്ട്.ഈ മുറിക്ക് വെറും 600 രൂപയേ വേണ്ടു. അഞ്ച് കിടക്കകളോട് കൂടിയ 24 മുറികളുണ്ട്. ഈ മുറിക്ക് വെറും 800 രൂപ മാത്രം. ഈ മാസം തന്നെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. 11 കോടി രൂപ ചെലവഴിച്ചാണ് പാഞ്ചജന്യം പുതുക്കിപ്പണിതത്. ദേവസ്വം എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നവീകരണജോലികള്‍ ചെയ്തത്.
Read More » -
India
എല്ലാവരും വിളക്ക് കത്തിക്കണം; അയോധ്യയില്‍ എത്താന്‍ കഴിഞ്ഞത് മഹാഭാഗ്യം: പി.ടി. ഉഷ
അയോധ്യ: ചിത്രയ്ക്ക് പിന്നാലെ ഇന്ന് എല്ലാ ഭവനങ്ങളിലും വിളക്ക് കൊളുത്തണമെന്ന ആഹ്വാനവുമായി പി ടി ഉഷ.’കെ.എസ്.ചിത്രയെപ്പോലെ ഞാനും പറയുന്നു, എല്ലാവരും വിളക്ക് കത്തിക്കുക.’ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തന്നെ പി.ടി. ഉഷ അയോധ്യയില്‍ എത്തിയിരുന്നു. കെ.എസ്. ചിത്ര അങ്ങിനെപ്പറഞ്ഞതില്‍ തെറ്റില്ലെന്നും ഇതെല്ലാം ഓരോരുത്തരുടെ വിശ്വാസമാണെന്നും പി.ടി. ഉഷ വിശദീകരിച്ചു. ‘എല്ലാവരും വിളക്ക് കത്തിക്കുക എന്ന കാര്യം കെ.എസ്. ചിത്ര പറഞ്ഞപ്പോള്‍ അത് വൈറലാക്കി വലിയ പ്രശ്നമുണ്ടാക്കി. ചിത്ര തമിഴിലും ഇത് പറഞ്ഞല്ലോ. അവിടെ പ്രശ്നമൊന്നുമുണ്ടായില്ല’. – പി.ടി. ഉഷ പറഞ്ഞു. എല്ലാവരും ഇതിന്റെ ഭാഗമാവുക. എല്ലാവരും പ്രാര്‍ത്ഥിക്കുക. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക. ഇതാണ് എനിക്ക് പറയാനുള്ളതെന്നും പി.ടി. ഉഷ അഭിപ്രായപ്പെട്ടു. ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയില്‍ എത്താന്‍ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നുവെന്നും പി.ടി. ഉഷ പറഞ്ഞു.
Read More » -
Kerala
കോന്നിയിൽ പച്ചമുള വൈദ്യുതി ലൈനില്‍ തട്ടി വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട: തോട്ടിയുണ്ടാക്കാൻ പച്ചമുള വെട്ടാൻ പോയ വയോധികൻ ഷോക്കേറ്റ് മരിച്ചു.പച്ചമുള വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റതാണെന്നാണ് നിഗമനം. കോന്നി മുളന്തറ ചരിവുപുരയിടത്തില്‍ (നെഹലാ മനസിലില്‍ ) ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഞായർ രാവിലെ 11 ഓടെയാണ് സംഭവം. മുളന്തറ ഗോളം കുരിശിനു സമീപത്തെ ഇടറോഡിനു മുകളിലായി കാട് പിടിച്ചു കിടക്കുന്ന വസ്തുവില്‍11 കെ.വി. ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള മുള വെട്ടുന്നതിനിടെ ലൈൻ കമ്ബിയില്‍ തട്ടി ഷോക്കേറ്റ് മരച്ചുവെന്നാണ് കരുതുന്നത്. ഷാഹുല്‍ ഹമീദിന്റെ കാണാതെ വന്നപ്പോള്‍ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: നൂർജഹാൻ. മകള്‍: നെഹന.
Read More » -
Kerala
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
കാസർകോട്: ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവർത്തകൻ ബേക്കല്‍ മലാംകുന്നിലെ ബൈജുവിനെതിരെ മേല്‍പറമ്ബ് പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മേല്‍പറമ്ബിലാണ് സംഭവം. ദേശാഭിമാനി കാറഡുക്ക ഏരിയ ലേഖകൻ രജിത്ത് കാടകത്തെയാണ് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കളനാട് ഭാഗത്തുനിന്നുവന്ന കാർ മനുഷ്യച്ചങ്ങലയിലേക്ക് ബോധപൂർവം ഓടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തട്ടി രജിത്ത് റോഡിലേക്ക് തെറിച്ചുവീണു. പിന്നെയും വാഹനം ചങ്ങലയില്‍ അണിനിരന്നവർക്കെതിരെ തിരിച്ചു. ഈ സമയം ഇതുവഴിവന്ന മേല്‍പറമ്ബ് എസ്.ഐ വിജയന്‍റെ പൊലീസ് വാഹനം കണ്ടതോടെ കാർ അമിത വേഗത്തില്‍ ഓടിച്ചുപോയി. കെ.എല്‍ 14 ഇസെഡ് 6456 ആള്‍ട്ടോ കാറാണ് അപകടം വരുത്തിയത്. പരിക്കേറ്റ രജിത്ത് മുള്ളേരിയ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു ബൈജു.
Read More » -
Kerala
പരിപൂർണ്ണ സുരക്ഷയുടെ കുടക്കീഴില്‍ കൊച്ചി മെട്രൊ; 5 വര്‍ഷത്തിനിടെ കേസുകള്‍ വെറും 49
കൊച്ചി: നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോഴും സമ്ബൂർണ സുരക്ഷയുടെ കുടക്കീഴിലാണ് കൊച്ചി മെട്രൊ. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ പോക്കറ്റടി, ലഹരിക്കടത്ത്, ലൈംഗിക പീഡനം തടുങ്ങിയ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോഴാണ് കൊച്ചി മെട്രൊ ഇക്കാര്യത്തില്‍ മാതൃകയാകുന്നത്. 2019 ല്‍ കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിനു ശേഷം മെട്രൊയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മാത്രം കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചിരുന്നു. എന്നാല്‍ അഞ്ച് വർഷത്തിനിടെ 49 കേസുകള്‍ മാത്രമാണ് മെട്രൊ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാന ക്രൈം റോക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 49 കേസുകള്‍ മാത്രമാണ് മെട്രൊ യാത്രക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ല്‍ എട്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വർഷം അത് ആറായി കുറഞ്ഞു. 2020, 21 വർഷങ്ങളിലും വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് രജിസ്റ്റർ ചെയ്തത്. കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്ത 2019 ലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്, 23 കേസുകള്‍. പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, മോഷണം,…
Read More » -
India
അന്ന് പിണറായിയുടെ നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏറ് വാങ്ങുന്നു
ഗുവാഹത്തി: കേരളത്തിൽ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകാം.കാരണം അതിലും ‘വലിയ’ അവസ്ഥയിൽക്കൂടിയാണ് വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് അസാമിൽ കൂടി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്. അസമിലെ സോണിത്പൂരിലാണ് സംഭവം. യാത്രയെ അനുഗമിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരുടെ ഇടയിലേക്ക് ‘ജയ് ശ്രീറാം, ജയ് മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപി- സംഘ്പരിവാർ പ്രവർത്തകർ പാഞ്ഞെത്തിയത്. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട രാഹുല്‍ പ്രവർത്തകർക്കിടയിലേക്കിറങ്ങുകയായിരുന്നു. പിന്നീട് പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റിയെങ്കിലും ബിജെപി- സംഘ്പരിവാർ പ്രവർത്തകർ ‘മോദി മോദി’ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് തുടർന്നു. ഇതോടെ അവർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയശേഷം വാഹനത്തിനുള്ളിലേക്ക് കയറിപ്പോയി. ഇതിന് മുൻപും അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ് ഉണ്ടായിരുന്നു.കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ ഉൾപ്പെടെ തകർന്നിരുന്നു.ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച…
Read More » -
Kerala
മുഖ്യമന്ത്രി ഈഴവ സമുദായത്തില്‍ നിന്നാണെങ്കിലും ശരീരഭാക്ഷ മുഴുവന്‍ നായരുടേത്: ഡോ.ഫസല്‍ ഗഫൂര്‍
കോഴിക്കോട് : കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ യുഡിഎഫിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണെന്നും മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ഒരുവിഭാഗം സിപിഎമ്മിലേക്ക് തിരിയുന്നുണ്ടെന്നും മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി(എംഇഎസ്) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. യുഡിഎഫിന്റെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകളുണ്ട്. പ്രത്യേകിച്ചും കത്തോലിക്കരില്‍ ഒരുവിഭാഗമാണ് മുസ്ലിം വിരോധത്തിന് പിന്നിലുളളത്. കത്തോലിക്കാസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനുളള തിരക്കിലാണ്. ഒരുപക്ഷേ ഇവരുടെ സാമ്ബത്തിക സ്രോതസിനെക്കുറിച്ച് ഇഡി അന്വേഷിക്കുമെന്ന ഭയമാകും മോദി പ്രീണനത്തിന് പിന്നിൽ. ഇക്കാര്യങ്ങൾ ഒന്നുകൊണ്ടു തന്നെ കേരളത്തിൽ യുഡിഎഫിന്റെ അടിത്തറയിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.മുസ്ലിംലീഗ് ഒരിക്കല്‍ പോലും ഹിന്ദുവിരുദ്ധ പാര്‍ട്ടിയല്ല. എന്നാല്‍ ബിജെപി ഇസ്ലാംവിരുദ്ധ പാര്‍ട്ടിയാണ്. മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ പ്രത്യേകിച്ച് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയരുമ്ബോള്‍ രക്ഷകരായി സിപിഎം അവതരിക്കാറുണ്ടെന്ന ഒരു പൊതുബോധം സമുദായത്തിലുണ്ട്. ഇത്തരം സംഭവങ്ങളില്‍ പാര്‍ട്ടി കൃത്യമായ നിലപാട് പറയാറുമുണ്ട്. അയോധ്യ വിഷയത്തിലുള്‍പ്പെടെ ശക്തമായ നിലപാട് പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും നിലപാട് പറയാതെ…
Read More » -
Kerala
ഒരു കാരണവശാലും സുരേഷ് ഗോപി ജയിക്കരുതെന്ന് വാശി; വെല്ലുവിളിയുമായി തൃശൂരിൽ വക്കീൽ
തൃശൂർ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കാനിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.പ്രചാരണത്തിലും സുരേഷ് ഗോപി ഏറെ മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2 ലക്ഷത്തിനടുത്ത് വോട്ടുകള്‍ അധികമായി നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് ഇവിടെ സാധിച്ചിരുന്നു.ഇത്തവണയാകട്ടെ മണ്ഡലം പിടിച്ചെടുത്ത് ചരിത്രവിജയം നേടുകയെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി മാസങ്ങളായി തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ തൃശൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരേഷ് ഗോപിയുടെ പ്രചരണത്തിന്റെ ഭാഗമായി. ഇതിനിടെയാണ് ബിജെപി സഹയാത്രികനും അഭിഭാഷകനുമായ കൃഷ്ണരാജിന്റെ പോസ്റ്റ് വൈറലായത്. വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തന്‍ പള്ളി ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നും അത് തിരിച്ചുപിടിക്കുമെന്നുമാണ് പോസ്റ്റില്‍ കൃഷ്ണരാജ് പറയുന്നത്. മണ്ഡലത്തില്‍ ജയപരാജയം നിര്‍ണയിക്കാന്‍ കെല്‍പ്പുള്ളവരാണ് ക്രിസ്ത്യന്‍ സമുദായം. മണിപ്പൂരില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണം തിരിച്ചടിയാകാതിരിക്കാന്‍ സുരേഷ് ഗോപി ഏറെ ശ്രദ്ധപുലർത്തുന്നുമുണ്ട്. തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണക്കിരീടം നല്‍കിയത് ഏറെ വാര്‍ത്താപ്രാധാന്യവും…
Read More »
