Social MediaTRENDING

ബിജെപിയുടെ വർഗീയവാദവും രാമക്ഷേത്രത്തിന്റെ പിറവിയും 

1528-ൽ പണികഴിപ്പിച്ച  ബാബറി മസ്ജിദ് 1949-ൽ ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയായിരുന്നു.1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ അന്നത്തെ കളക്ടറായിരുന്ന കെകെ നായർ.
1949-ൽ മസ്ജിദിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ ചെറുമകന്‍ സുനില്‍ പിള്ളയ്ക്ക് വരെ ഇന്ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ ക്ഷണമുണ്ട്.
പിന്നീട് 1992 ഡിസംബർ 6-ന് മസ്ജിദ് പൂർണമായും തകർത്തു. ഹിന്ദുമതത്തിന്റെ പ്രധാന ദൈവമായ രാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്നായിരുന്നു വാദം.
2019-ൽ, ഇന്ത്യൻ സുപ്രീം കോടതി തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നൽകാനുള്ള വിധിയും പുറപ്പെടുവിച്ചു..
 
2020 ഓഗസ്റ്റ് 5 -ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജൻ (തറക്കല്ലിടൽ ചടങ്ങ് ) നിർവഹിച്ചത്  രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ ഇന്ന് (ജനുവരി 22ന്)നടക്കും
 
 
 
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.
 
ബാബറി മസ്ജിദ് 
ഇന്ത്യയിലെ അയോധ്യയിലെ ഒരു പള്ളിയായിരുന്നു ബാബറി മസ്ജിദ്.മസ്ജിദിന്റെ ലിഖിതങ്ങൾ അനുസരിച്ച്, മുഗൾ ചക്രവർത്തിയായ ബാബറിന്റെ കമാൻഡറായ മിർ ബാഖി 1528-29 ( ഹിജ്റ 935 ) ലാണ് ഇത് നിർമ്മിച്ചത്.18-ാം നൂറ്റാണ്ട് മുതൽ ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രമാണിത്.കാരണം ഹിന്ദുമതത്തിന്റെ പ്രധാന ദൈവമായ രാമന്റെ ന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥാനത്താണ് ഇത് നിർമ്മിച്ചതെന്നാണ് പല ഹിന്ദുക്കളും വിശ്വസിക്കുന്നത്.ആർ.എസ്. ശർമ്മയെപ്പോലുള്ള ഒരു വിഭാഗം ചരിത്രകാരന്മാർ ഇത് നിഷേധിക്കുകയും ക്ഷേത്രം തകർക്കൽ സംബന്ധിച്ച അത്തരം അവകാശവാദങ്ങൾ 18-ാം നൂറ്റാണ്ടിന് ശേഷമാണ് ഉയർന്നുവന്നതെന്ന് പലയിടങ്ങളിലായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.എന്നിരുന്നാലും1992 ൽ  ഹിന്ദു ദേശീയവാദി ജനക്കൂട്ടം മസ്ജിദ് ആക്രമിക്കുകയും തകർക്കുകയും ചെയ്തു.ഇതിന് പിന്നിൽ ബിജെപിയായിരുന്നു.എൽ കെ അദ്വാനി നയിച്ച റാലിയായിരുന്നു ഇതിന്റെ തുടക്കം.

ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ, സഖ്യത്തിലൂടെയാണെങ്കിലും  161 സീറ്റുകൾ നേടാൻ  ബി.ജെ.പിക്കായി.1984 ൽ നേടിയ വെറും 2 സീറ്റുകളായിരുന്നു ഇതിന് മുൻപുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.അങ്ങനെ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ എത്തിയ എ.ബി. വാജ്‌പേയിക്ക് പക്ഷെ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിയേണ്ടി വന്നു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പീ സഖ്യം(എൻ.ഡി.എ) 182 സീറ്റുകൾ നേടുകയും പ്രധാനമന്ത്രി പദത്തിൽ എ.ബി. വാജ്‌പേയി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.പക്ഷെ, ജയലളിതയുടെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭരണം തകരുകയും 1999-ൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.

 

Signature-ad

1999-ൽ ബി.ജെ.പി ഒറ്റയ്ക്ക് 183-ഉം ബി.ജെ.പി സഖ്യമായ എൻ.ഡി.എ, 303-ഉം സീറ്റുകൾ നേടിയതോടെ എ.ബി. വാജ്‌പേയി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു.

 

ബിജെപിയുടെ ചരിത്രം 

1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. 1977-ആയപ്പോഴേക്കും അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും പോലുള്ളവരെ വാർത്തെടുക്കാൻ ജനതാ പാർട്ടിക്ക് കഴിഞ്ഞു.പിന്നീട്1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയുമായിരുന്നു.

 

1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് അവർ മെല്ലെ ഉയരുകയും ചെയ്തശേഷമായിരുന്നു രാമക്ഷേത്രം പ്രധാന വിഷയമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നതും 1992 ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് കാരണമായതും.

ഇന്ത്യയിലെ വിദേശ ഭരണം 

     1 = 1193 മുഹമ്മദ് ഘോരി
     2 = 1206 കുതുബുദ്ദീൻ ഇബാക്ക്
     3 = 1210 അരാം ഷാ
     4 = 1211 ഇൽതുമിഷ്
     5 = 1236 രുക്നുദ്ദീൻ ഫിറോസ് ഷാ
     6 = 1236 റസിയ സുൽത്താൻ
     7 = 1240 മുഇസുദ്ദീൻ ബഹ്റാം ഷാ
     8 = 1242 അള്ളാഹുദ്ദീൻ മസൂദ് ഷാ
     9 = 1246 നസീറുദ്ദീൻ മെഹ്മൂദ്
     10 = 1266 ഗ്യാസുദിൻ ബൾബുകൾ
     11 = 1286 കൈ ഖുസ്രോ
     12 = 1287 മുഇസുദ്ദീൻ കൈകുബാദ്
     13 = 1290 ഷാമുദ്ദീൻ കൊമേഴ്സ്
     1290 സ്ലാവ് രാജവംശത്തിന്റെ അവസാനം
    *(ഭരണകാലം – ഏകദേശം 97 വർഷം.)*
    _*ഖിൽജി രാജവംശം*_
     1 = 1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി
     2 = 1296 അലാദ്ദീൻ ഖിൽജി
     4 = 1316 സഹാബുദ്ദീൻ ഒമർ ഷാ
     5 = 1316 ഖുതുബുദ്ദീൻ മുബാറക് ഷാ
     6 = 1320 നസിറുദ്ദീൻ ഖുസ്രോ ഷാ
   1320 ഖിൽജി രാജവംശം അവസാനിച്ചു
    *(ഭരണകാലം – ഏകദേശം 30 വർഷം)*
    *_തുഗ്ലക്ക് രാജവംശം_*
     1 = 1320 ഗയാസുദ്ദീൻ തുഗ്ലക്ക് I.
     2 = 1325 മുഹമ്മദ് ബിൻ തുഗ്ലക്ക് II
     3 = 1351 ഫിറോസ് ഷാ തുഗ്ലക്ക്
     4 = 1388 ഗയാസുദ്ദീൻ തുഗ്ലക്ക് II
     5 = 1389 അബൂബക്കർ ഷാ
     6 = 1389 മുഹമ്മദ് തുഗ്ലക്ക് III
     7 = 1394 സിക്കന്ദർ ഷാ എൽ
     8 = 1394 നസിറുദ്ദീൻ ഷാ ദസ്ര
     9 = 1395 നുസ്രത്ത് ഷാ
    10 = 1399 നസിറുദ്ദീൻ മുഹമ്മദ് ഷാ
     11 = 1413 ദോലത് ഷാ
     1414 തുഗ്ലക്ക് രാജവംശത്തിന്റെ അവസാനം
    *(ഭരണകാലം – കണക്കാക്കിയ 94)*
     _*സയ്യിദ് രാജവംശം*_
     1 = 1414 ഖിസർ ഖാൻ
     2 = 1421 മുഇസുദ്ദീൻ മുബാറക് ഷാ II
     3 = 1434 മുഹമ്മദ് ഷാ IV
     4 = 1445 അല്ലാവുദ്ദീൻ ആലം ഷാ
     1451 സയ്യിദ് രാജവംശം അവസാനിച്ചു
    *(ഭരണകാലം – ഏകദേശം 37 വർഷം)*
  _*അലോടി വംശ*_
   1 = 1451 ബഹ്ലോൽ ലോധ്
     2 = 1489 മഹാനായ അലക്സാണ്ടർ എൽ
     3 = 1517 ഇബ്രാഹിം ലോഡി
     1526-ൽ രാജവംശം അവസാനിക്കുന്നു
   *(ഭരണകാലം – ഏകദേശം 75 വർഷം.)*
     *_മുഗൾ രാജവംശം_*
   1 = 1526 ജഹ്റുദ്ദീൻ ബാബർ
     2 = 1530 ഹുമയൂൺ
     1539-ൽ മുഗൾ രാജവംശം അവസാനിച്ചു
    *(ഭരണകാലം – 23 വർഷം)*
    *_സൂരി രാജവംശം_*
     1 = 1539 ഷേർഷാ സൂരി
     2 = 1545 ഇസ്ലാം ഷാ സൂരി
     3 = 1552 മഹമൂദ് ഷാ സൂരി
     4 = 1553 ഇബ്രാഹിം സൂരി
     5 = 1554 ഫിറോസ് ഷാ സൂരി
     6 = 1554 മുബാറക് ഖാൻ സൂരി
     7 = 1555 അലക്സാണ്ടർ സൂരി
     സൂരി രാജവംശത്തിന്റെ അവസാനം.  *(ഏകദേശം 16 വർഷം ഭരിച്ചു)*
    _*മുഗൾ രാജവംശം പുനഃസ്ഥാപിച്ചു*_
     1 = 1555 ഹുമയൂൺ വീണ്ടും പുല്ലിൽ
     2 = 1556 ജലാലുദ്ദീൻ അക്ബർ
     3 = 1605 ജഹാംഗീർ സലിം
     4 = 1628 ഷാജഹാൻ
     5 = 1659 ഔറംഗസീബ്
     6 = 1707 ഷാ ആലം എൽ
     7 = 1712 സഹദർ ഷാ
     8 = 1713 ഫാറൂഖ്
     9 = 1719 റൈഫുഡു
     10 = 1719 റൈഫുഡു ദൗല
     11 = 1719 നിർഭാഗ്യം
     12 = 1719 മഹ്മൂദ് ഷാ
     13 = 1748 അഹമ്മദ് ഷാ
     14 = 1754 ആലംഗീർ
     15 = 1759 ഷാ ആലം
     16 = 1806 അക്ബർ ഷാ
     17 = 1837 ബഹദൂർ ഷാ സഫർ
     1857 മുഗൾ രാജവംശം അവസാനിച്ചു
     *(ഭരണകാലം – ഏകദേശം 315 വർഷം.)*
 _*ബ്രിട്ടീഷ് രാജ്*_
     1 = 1858 ലോർഡ് കാനിംഗ്
     2 = 1862 ജെയിംസ് ബ്രൂസ് എൽജിൻ പ്രഭു
     3 = 1864 ജോൺ ലോറൻസ് പ്രഭു
     4 = 1869 റിച്ചാർഡ് മായോ പ്രഭു
     5 = 1872 ലോർഡ് നോർത്ത്ബുക്ക്
     6 = 1876 എഡ്വേർഡ് ലാറ്റിൻലോർഡ് പ്രഭു
     7 = 1880 ജോർജ്ജ് റിപ്പൺ പ്രഭു
     8 = 1884 ഡഫറിൻ പ്രഭു
     9 = 1888 ലോർഡ് ഹണി ലെൻസൺ
     10 = 1894 ലോർഡ് വിക്ടർ ബ്രൂസ് എൽജിൻ
     11 = 1899 ജോർജ്ജ് കഴ്സൺ പ്രഭു
     12 = 1905 ലോർഡ് ടിവി ഗിൽബർട്ട് മിന്റോ
     13 = 1910 ലോർഡ് ചാൾസ് ഹാർഡിംഗ്
     14 = 1916 ലോർഡ് ഫ്രെഡറിക് സെൽംസ്ഫോർഡ്
     15 = 1921 ലോർഡ് റൂക്സ് ഐസക് റൈഡിംഗ്
    16 = 1926 എഡ്വേർഡ് ഇർവിൻ പ്രഭു
     17 = 1931 ലോർഡ് ഫ്രീമാൻ വെല്ലിംഗ്ടൺ
     18 = 1936 അലക്സാണ്ടർ ലിൻലിത്ഗോ പ്രഭു
     19 = 1943 ലോർഡ് ആർക്കിബാൾഡ് വേവൽ
     20 = 1947 മൗണ്ട് ബാറ്റൺ പ്രഭു
    *ബ്രിട്ടീഷ് ഭരണം ഏകദേശം 90 വർഷം നീണ്ടുനിന്നു.*
    *_ആസാദ് ഭാരത്, പ്രധാനമന്ത്രി_*
     1 = 1947 ജവഹർലാൽ നെഹ്‌റു
     2 = 1964 ഗുൽസാരിലാൽ നന്ദ
     3 = 1964 ലാൽ ബഹദൂർ ശാസ്ത്രി
     4 = 1966 ഗുൽസാരിലാൽ നന്ദ
     5 = 1966 ഇന്ദിരാഗാന്ധി
     6 = 1977 മൊറാർജി ദേശായി
     7 = 1979 ചരൺ സിംഗ്
     8 = 1980 ഇന്ദിരാഗാന്ധി
     9 = 1984 രാജീവ് ഗാന്ധി
     10 = 1989 വിശ്വനാഥ് പ്രതാപ് സിംഗ്
     11 = 1990 ചന്ദ്രശേഖർ
     12 = 1991 പി വി നരസിംഹ റാവു
     13 = അടൽ ബിഹാരി വാജ്പേയി
     14 = 1996 എച്ച്.ഡി.  ദേവഗൗഡ
     15 = 1997 ഐ കെ ഗുജ്‌റാൾ
     16 = 1998 അടൽ ബിഹാരി വാജ്പേയി
     17 = 2004 ഡോ. മൻമോഹൻ സിംഗ്
     18 = *നരേന്ദ്ര മോദി 2014 മുതൽ*
ഇക്കാലമത്രയും ഈ ഇന്ത്യ അഹിന്ദുക്കൾ ഭരിച്ചിട്ടും ഇന്നും ഹിന്ദുക്കൾക്ക് തന്നെയാണ് ഭൂരിപക്ഷം. അക്കാലഘട്ടങ്ങളിൽ മുസ്ലിം, കൃസ്ത്യൻ ഭരണാധികാരികൾ ബിജെപി ഇന്ന് പ്രചരിപ്പിക്കുംപോലെ  ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഇന്ത്യയിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു; ഒരു ക്ഷേത്രവും.
‘സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ
”സാരെ ജഹാൻ സെ അച്ഛാ ‘ –
 മുഹമ്മദ് ഇക്‌ബാൽ ഉർദുവിൽ രചിച്ച ഈ  ഗാനം  ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള   പ്രതിഷേധത്തിന്‍റെ ഗീതമാണ് .1950-ൽ സിത്താർ മാന്ത്രികനായ രവി ശങ്കർ‍ ഈ ഗാനത്തെ ചിട്ടപ്പെടുത്തുകയും ലതാ മങ്കേഷ്കർ  പാടുകയും ചെയ്തു.  ഇൻഡ്യയിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ഈ ഗാനം ജനപ്രിയ ഗീതമായി തുടരുന്നു…
വാൽക്കഷണം:
1981ൽ അന്നത്തെ ബാബറി മസ്ജിദിൽ വെച്ചിരുന്ന രാമ വിഗ്രഹത്തിന്റെ പൂജാരിയായി നിയമിക്കപ്പെട്ട ആൾ…
പേര് ബാബാ ലാൽ ദാസ്….
ഇദ്ദേഹം അവിടെ അമ്പലം പണിയുന്നതിന് വേണ്ടി വിശ്വഹിന്ദു പരിഷത്തും സംഘപരിവാരങ്ങളും നടത്തുന്ന പ്രക്ഷോഭങ്ങളെ തുറന്ന് എതിർത്തിരുന്നു…
1992ൽ ആനന്ദ് പട് വർദ്ധന്റെ രാം കേ നാം എന്ന ഡോക്യുമെന്ററിയിൽ ബാബാ ലാൽ ദാസ് വിശ്വ ഹിന്ദു പരിഷത്തിനെ ശരിക്ക് തുറന്നു കാട്ടി….
അതിനെ തുടർന്ന് ഉത്തർ പ്രദേശിലെ ബിജെപി സർക്കാർ ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി…
1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തു…
ബാബാ ലാൽ ദാസ് ഈ കൃത്യത്തിന്റെ മുഖ്യ സാക്ഷിയായി… അദ്ദേഹം സംഘപരിവാരങ്ങൾക്കെതിരെ ധീരമായി രംഗത്തു വന്നു..
1993 നവംബറിൽ ബാബാ ലാൽ ദാസിനെ പാതിരായ്ക്ക് ‘ആരോ’ വെടിവെച്ചു കൊന്നു….
ബാബാ ലാൽ ദാസ് രാമ ഭക്തനായിരുന്നു, പൂജാരി ആയിരുന്നു.. പക്ഷേ, സംഘപരിവാരങ്ങൾക്ക് എതിരായിരുന്നു…
ഹിന്ദു സ്നേഹം, രാമഭക്ത സ്നേഹം എന്നതിന്റെയൊക്കെ പിന്നിലുള്ള യഥാർത്ഥ കാപട്യമാണ് ബാബാ ലാൽ ദാസ് സ്വന്തം രക്തസാക്ഷിത്വം കൊണ്ട് കാണിച്ചു തന്നത്…
(കടപ്പാട്: സോഷ്യൽ മീഡിയ)

Back to top button
error: