Month: January 2024
-
Kerala
ടെക്‌നോളജി ഹബ്ബിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 1500 കോടി രൂപ പദ്ധതി
തിരുവനന്തപുരം :ടെക്‌നോ സിറ്റിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോളജി ഹബ് സ്ഥാപിക്കാനൊരുങ്ങുന്നു.1500 കോടി രൂപയുടേതാണ് പദ്ധതി. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര വാണിജ്യ മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപ പ്രഖ്യാപനം. തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ്, ബ്ലോക്ക്‌ചെയിന്‍, കമ്ബ്യൂട്ടര്‍ ഇമേജിംഗ്, വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്‌നോളജി ഹബ് വലിയ പ്രയോജനമകരമാകും എന്നാണ് വിലയിരുത്തൽ.
Read More » -
NEWS
ഹമാസ് ആക്രമണത്തിന് സപ്പോർട്ടുമായി ജോര്‍ദാനില്‍ പുതിയ റസ്റ്റോറന്റ്; പേര്: ഒക്ടോബർ 7
അമ്മാൻ:ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240 പേർ ബന്ദികളാവുകയും ചെയ്‌ത ആ ദിവസം ഇസ്രായേലിനും, തുടർന്നുണ്ടായ സംഭവങ്ങള്‍ ലോകത്തിനും മറക്കാനാകുന്നതല്ല. ഇപ്പോള്‍ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഓർമക്കായി ജോർദാനില്‍ തുടങ്ങിയ ഒരു പുതിയ റസ്റ്റോറന്റ് ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജോർദാന്റെ തലസ്ഥാനമായ അമ്മാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാരക് ഗവർണറേറ്റിലാണ് പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുന്നത്. റസ്റ്റോറന്റിന്റെ പേര് ‘ഒക്‌ടോബർ 7’ എന്നുതന്നെ. പിസ്സയും രണ്ട് തരം ഷവർമയുമാണ് ഇവിടുത്തെ പ്രധാന മെനു.റസ്റ്റോറന്റ് തുറന്നതിന് പിന്നാലെ ആളുകളുടെ നീണ്ടനിരയാണ് ഇവിടെയുള്ളത്. ഭക്ഷണം കഴിക്കാൻ മാത്രമല്ല ഹമാസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരും റസ്റ്റോറന്റിന് മുന്നില്‍ എത്തുന്നുണ്ട്. അതേസമയം റസ്റ്റോറന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇസ്രായേല്‍ അനുകൂലികളില്‍ നിന്ന് കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.ഇസ്രായേലി പ്രതിപക്ഷ നേതാവ് യാർ ലാപിഡ് റസ്റ്റോറന്റിന്റെ വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് ജോർദാൻ…
Read More » -
Kerala
കൃഷിസ്ഥലത്തെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
വയനാട്ടിലെ പുല്‍പ്പള്ളിയിൽ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ആദ്യം സരസുവിനാണ് ഷോക്കേറ്റത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിര്‍മിച്ചതെന്നാണു വിവരം. വിവരമറിഞ്ഞ് പൊലീസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Read More » -
India
മമതക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സീറ്റ് വിഭജന ചര്‍ചകള്‍ എങ്ങുമെത്താതെ നീളുന്നതില്‍ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയുമായും കേന്ദ്രമന്ത്രി അശ്വിനി ചൗബേയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. നേരത്തെ സീറ്റ് വിഭജനത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ്സും ഇന്ത്യ മുന്നണി വിട്ടിരുന്നു
Read More » -
Kerala
സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്
തിരുവനന്തപുരം:ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച മുതല്‍ മാര്‍ച് 27 വരെ ചേരാന്‍ തീരുമാനിച്ചതായി സ്പീക്കർ എ എന്‍ ഷംസീര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ടു ബില്ലൂകള്‍ സമ്മേളന കാലയളവില്‍ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ആകെ 32 ദിവസം സഭ ചേരും. സമ്ബൂര്‍ണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്ബത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. 29 മുതല്‍ 31 വരെ നന്ദി പ്രമേയത്തിലുള്ള ചര്‍ച്ച. അഞ്ചിനു ബജറ്റ് അവതരണം കഴിഞ്ഞാല്‍ 6 മുതല്‍ 11 വരെ സഭയുണ്ടാകില്ല. 12 മുതല്‍ 14 വരെ ബജറ്റില്‍ പൊതുചര്‍ച്ച. 15 മുതല്‍ 25 വരെ സബ്ജക്‌ട് കമിറ്റി യോഗങ്ങള്‍. 26 മുതല്‍ മാര്‍ച് 20 വരെ ധനാഭ്യര്‍ഥന ചര്‍ചകള്‍. ധനവിനിയോഗ ബിലുകള്‍ ഈ…
Read More » -
Kerala
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കളെ മുളവുകാട് പൊലീസ് പിടികൂടി. പുതുവൈപ്പ് സൂര്യ പെട്രോള്‍ പമ്ബിനുസമീപം തെക്കെതെരുവില്‍ വീട്ടില്‍ ബിബിൻ (22), സുഹൃത്ത് പുതുവൈപ്പ് മുരിക്കുംപാടം പഴമയില്‍ വീട്ടില്‍ ജീവൻ (21) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റൊരു സംഭവത്തിൽ മലപ്പുറം വലിയപീടിയേക്കല്‍ ജംഷീറിനെ(26) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Kerala
മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വക്കം പണ്ടാരത്തോപ്പില്‍ ശ്രീവിശാഖം വീട്ടില്‍ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാല്‍ (44) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ചന്ദ്രലാല്‍ അബുദാബിയില്‍ നിന്നും നാട്ടില്‍ എത്തിയത്. ഈ മാസം 28ന് തിരിച്ചു പോകുവാൻ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ ആണ് അപ്രതീക്ഷിത മരണം. കൊല്ലംപുഴ മൃഗാശുപത്രിക്കും പാലത്തിനും ഇടയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഇരു ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ചന്ദ്രലാലിനെ ഉടൻതന്നെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
ട്വന്‍റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസ്
കൊച്ചി: പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്‍റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ട്വന്‍റി20 സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി.വി.ശ്രീനിജിനെതിരായ ജന്തു പരാമർശം കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്‌ഐആറിലുണ്ട്. സംഭവത്തില്‍ പിവി ശ്രീനിജിൻ എംഎല്‍എയും സാബു എം ജേക്കബിനെതിരെ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More » -
Kerala
മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി പോയ ഭാര്യയെയും മകളെയും കാണാനില്ല; പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിൽ
കാസർകോട്: മകളെ സ്‌കൂളില്‍ കൊണ്ടുവിടാനായി വീട്ടില്‍ നിന്നും പോയ ഭാര്യയെയും അഞ്ചുവയസുള്ള മകളെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35കാരിയെയും അഞ്ച് വയസുള്ള മകളെയും കാണാതായതായാണ് ഭര്‍ത്താവ് പരാതിപ്പെട്ടത്. ബുധനാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നൽകിയത്. സംഭവത്തില്‍ വുമണ്‍ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Read More » -
Sports
ഐഎസ്‌എൽ ജനുവരി 31 ന് പുനരാരംഭിക്കും; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്
കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ജനുവരി 31 ന് പുനരാരംഭിക്കുന്നു.നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. 12 മത്സരങ്ങളിൽ നിന്ന് നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 നാണ്.ഒഡീഷ എഫ്സിയുമായി ഭുവനേശ്വറിലാണ് മത്സരം.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് മത്സരങ്ങൾ ഇങ്ങനെയാണ് : Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2 ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 മോഹൻ ബഗാൻ (കൊച്ചി), Mar 30 ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3 ഈസ്റ്റ് ബംഗാൾ (കൊച്ചി), Apr 6 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)
Read More »