ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സീറ്റ് വിഭജന ചര്‍ചകള്‍ എങ്ങുമെത്താതെ നീളുന്നതില്‍ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.
ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയുമായും കേന്ദ്രമന്ത്രി അശ്വിനി ചൗബേയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.
നേരത്തെ സീറ്റ് വിഭജനത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ്സും ഇന്ത്യ മുന്നണി വിട്ടിരുന്നു