KeralaNEWS

ടെക്‌നോളജി ഹബ്ബിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 1500 കോടി രൂപ പദ്ധതി

തിരുവനന്തപുരം :ടെക്‌നോ സിറ്റിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോളജി ഹബ് സ്ഥാപിക്കാനൊരുങ്ങുന്നു.1500 കോടി രൂപയുടേതാണ് പദ്ധതി.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര വാണിജ്യ മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപ പ്രഖ്യാപനം.

Signature-ad

തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ്, ബ്ലോക്ക്‌ചെയിന്‍, കമ്ബ്യൂട്ടര്‍ ഇമേജിംഗ്, വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  ടെക്‌നോളജി ഹബ് വലിയ പ്രയോജനമകരമാകും എന്നാണ് വിലയിരുത്തൽ.

Back to top button
error: