KeralaNEWS

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം:ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച മുതല്‍ മാര്‍ച് 27 വരെ ചേരാന്‍ തീരുമാനിച്ചതായി സ്പീക്കർ  എ എന്‍ ഷംസീര്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ടു ബില്ലൂകള്‍ സമ്മേളന കാലയളവില്‍ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ആകെ 32 ദിവസം സഭ ചേരും.

സമ്ബൂര്‍ണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്ബത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

Signature-ad

വ്യാഴാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. 29 മുതല്‍ 31 വരെ നന്ദി പ്രമേയത്തിലുള്ള ചര്‍ച്ച. അഞ്ചിനു ബജറ്റ് അവതരണം കഴിഞ്ഞാല്‍ 6 മുതല്‍ 11 വരെ സഭയുണ്ടാകില്ല. 12 മുതല്‍ 14 വരെ ബജറ്റില്‍ പൊതുചര്‍ച്ച. 15 മുതല്‍ 25 വരെ സബ്ജക്‌ട് കമിറ്റി യോഗങ്ങള്‍. 26 മുതല്‍ മാര്‍ച് 20 വരെ ധനാഭ്യര്‍ഥന ചര്‍ചകള്‍. ധനവിനിയോഗ ബിലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.

Back to top button
error: