Month: January 2024

  • NEWS

    അടയ്ക്കേണ്ടത് വെറും 300 രൂപ; പ്രവാസികൾക്ക് പെൻഷൻ മുതൽ മെഡിക്കൽ സഹായം വരെ; വിശദവിവരങ്ങൾ 

    ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗൾഫ് മേഖലയിലുള്ളവർ.ഇവരിൽ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്. മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്ബോള്‍ ഇത്തരക്കാർക്ക് പെൻഷൻ സാമ്ബത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്.ഒപ്പം നിരവധി ആനുകൂല്യങ്ങളും. ആനുകൂല്യങ്ങൾ *പ്രവാസിക്ക് പ്രതിമാസ പെൻഷൻ *മരിച്ചാൽ നോമിനിക്ക് പെൻഷൻ *ഗുരുതരമായ അസുഖങ്ങൾക്ക് 50,000 രൂപ വരെ പ്രത്യേക സഹായം   *മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ പ്രത്യേക സാമ്ബത്തിക സഹായം  *വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം   * അടയ്ക്കേണ്ടത് പ്രതിമാസം വെറും 300 രൂപ മാത്രം പ്രവാസി പെൻഷൻ വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ…

    Read More »
  • NEWS

    യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു

    അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അൽ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ്‌ എന്നാൽ ഇത്തവണ ഈദ് അൽ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റമദാൻ മാർച്ച്‌ 12 ന് ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിള്‍ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) അറിയിച്ചു.ഈദുല്‍ ഫിതർ ഏപ്രില്‍ 10 ന് ആവാനാണ് സാധ്യത. ഈ സമയത്തോടെ വസന്തകാല അവധിക്കായി സ്കൂളുകൾ അടയ്ക്കും. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ ആയിരിക്കും.   ഇന്റർനാഷണൽ സ്കൂളുകളിൽ സെക്കന്റ് ടേമിലെ ഇന്റെർണൽ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണൽ പരീക്ഷകൾ മെയ്,ജൂൺ…

    Read More »
  • India

    ക്രൈസ്തവരെ ഉന്നംവച്ച് വീണ്ടും മോദി സർക്കാർ; വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ FCRA ലൈസന്‍സ് കേന്ദ്ര സർക്കാർ റദ്ദാക്കി

    ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധ സംഘടനയായ(NGO) വേള്‍ഡ് വിഷന്‍ ഇന്ത്യക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. വിദേശ സംഭാവന നിയന്ത്രണ നിയമ ( Foregin Contribution Regulation Act – FCRA) പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.അതേസമയം വേള്‍ഡ് വിഷന്റെ FCRA ലൈസന്‍സ് റദ്ദ് ചെയ്തതിന് പ്രത്യേക കാരണങ്ങളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇരുപതിനായിരം സന്നദ്ധ സംഘടനകളുടെ FCRA ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ കീഴിലുള്ള എന്‍ജിഒകളാണ്. 30 ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ. 22 സംസ്ഥാനങ്ങളിലായി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കുന്നുണ്ട്. ഒട്ടുമിക്ക പദ്ധതികളും സര്‍ക്കാരുകളുമായി ചേര്‍ന്നാണ്  നടപ്പാക്കുന്നത്. വേള്‍ഡ് വിഷന്‍ ഇന്ത്യയ്ക്ക് FCRA അനുമതി നിഷേധിച്ചതോടെ ഇവര്‍…

    Read More »
  • India

    മസ്ജിദിലേക്ക് അതിക്രമിച്ച്‌ കടന്ന് കാവിക്കൊടി കെട്ടി; സംഭവം ഉത്തർപ്രദേശിലെ ആഗ്രയിൽ

    ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍  മസ്ജിദിന്റെ മിനാരങ്ങളിലും പള്ളിയുടെ അകത്തുമായി അതിക്രമിച്ച്‌ കയറി കാവിക്കൊടി കെട്ടി സംഘപരിവാർ അനുയായികൾ. ബില്ലോച്ച്‌പുരയിലെ ദിവാന്‍ ജി കി ബീഗം ഷാഹി മസ്ജിദിലേക്ക് 500ലധികം ആളുകള്‍ ലാത്തികളും വടികളുമായി ബലപ്രയോഗത്തിലൂടെ കടന്നുവെന്നാണ് കാവിക്കൊടി കെട്ടിയത്. പള്ളിക്കകത്തും സമീപ പ്രദേശങ്ങളിലുമായി സംഘപരിവാറിന്റെ അനുയായികള്‍ പൂര്‍ണമായും അരാജകത്വം സൃഷ്ടിച്ചുവെന്ന് പള്ളിയുടെ പരിപാലകനായ സാഹിര്‍ ഉദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയുടെ മിനാരങ്ങളിലും ചുവരുകളിലും അകത്തളങ്ങളിലും കാവി പതാകകള്‍ ഉയര്‍ത്തി സാമൂഹിക വിരുദ്ധര്‍ പള്ളിയെ അപമാനിച്ചുവെന്ന് സാഹിര്‍ ഉദ്ദീന്‍ ചൂണ്ടിക്കാട്ടി. അക്രമികള്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും പള്ളിയുടെ ഉള്‍വശത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയെന്നും സാഹിര്‍ ഉദ്ദീന്‍ പറഞ്ഞു. മതപരമായ വിദ്വേഷം പുലമ്ബിക്കൊണ്ട് മാന്യമല്ലാത്ത ഭാഷയിലാണ് അക്രമികള്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മസ്ജിദിലേക്ക് അതിക്രമിച്ച്‌ കടന്നത്.  ജനുവരി 21ന് മധ്യപ്രദേശിലെ ജാംബുവയിലെ ക്രൈസ്തവ ചര്‍ച്ചുകള്‍ക്ക് നേരെയും സംഘപരിവാർ…

    Read More »
  • India

    ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം;മുഖ്യാതിഥി  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവെല്‍ മാക്രോണ്‍

    ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.ഇത്തവണത്തെ ചടങ്ങിന്റെ മുഖ്യാതിഥിയായ  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവെല്‍ മാക്രോണ്‍ ഇന്നലെത്തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കർതവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യത്തിന്‍റെ പ്രകടനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുടർന്ന് മാക്രോണ്‍ രാഷ്ട്രപതി ഭവൻ, ഫ്രഞ്ച് എംബസി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും.പിന്നീട് പ്രധാനമന്ത്രിയുടെ സ്വകാര്യ വിരുന്നിലും മാക്രോണ്‍ പങ്കെടുക്കും. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ  ഈ ദിവസം പരേഡ്…

    Read More »
  • India

    ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ, ആറ് മലയാളികൾക്ക് പദ്മശ്രീ

    ന്യൂഡൽഹി: 2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി. മലയാളികളായ സുപ്രീം കോടതി മുൻ ജ‍‍ഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ. അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ…

    Read More »
  • India

    രാജ്യം ഇന്ന്  75 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്‍ഡ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുന:പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

           ന്യൂഡെൽഹി: രാജ്യം ഇന്ന്  75-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിൽ. പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 14000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. 75 -ാം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.  രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് വിശാലമായ കാഴ്ചപ്പാടില്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനര്‍ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാര്‍ വിലയിരുത്തും. സുപ്രീം കോടതിയുടെ നിര്‍ണായക വിധിക്കു പിന്നാലെയാണ് അയോധ്യത്തില്‍ രാമക്ഷേത്രം നിര്‍മിച്ചത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള…

    Read More »
  • India

    ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു; അന്ത്യം ശ്രീലങ്കയിൽ വച്ച് 

    ചെന്നൈ:ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി.  ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.  ‘കളിയൂഞ്ഞാല്‍’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

    Read More »
  • NEWS

    ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു; മരണപ്പെട്ടവരില്‍ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും

    കൊളംബോ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    മനുഷ്യച്ചങ്ങല പൊളിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചു; ആലപ്പുഴയില്‍ പുതിയ വിവാദം, പരാതി

    ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളോടുള്ള പ്രതിഷേധമായി ഡിവൈഎഫ്‌ഐ സൃഷ്ടിച്ച മനുഷ്യച്ചങ്ങല പൊളിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ശ്രമം നടന്നതായി പരാതി. പരിപാടി പൊളിക്കാന്‍ ആലപ്പുഴയില്‍ സിപിഎം ശക്തികേന്ദ്രത്തില്‍ നേതാക്കള്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ ഏരിയയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നല്‍കി. പാര്‍ട്ടി ശക്തികേന്ദ്രമായ കൊമ്മാടിയില്‍ 150 മീറ്ററില്‍ മനുഷ്യച്ചങ്ങലയ്ക്ക് ആളില്ലായിരുന്നു. നോട്ടിസ് വിതരണം ചെയ്യാത്തത് ചോദ്യം ചെയ്ത പാര്‍ട്ടി അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ചതായും ആരോപണമുണ്ട്. തുമ്പോളിയില്‍ ഒരു ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും പരിപാടി ബഹിഷ്‌കരിച്ചതായി പരാതിയില്‍ പറയുന്നു. ഇവിടെനിന്ന് മൂന്നു പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനാണ് പരിപാടി പൊളിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ സൂചനയുണ്ട്. വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ആലപ്പുഴ സൗത്ത് – നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ലയിപ്പിച്ചിരുന്നു. സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗമായ സി.ബി. ചന്ദ്രബാബുവിനു നല്‍കിയിരുന്നു. റെയില്‍വേ അവഗണന, നിയമന നിരോധനം,…

    Read More »
Back to top button
error: