Month: January 2024
-
Local
കറുകച്ചാൽ – റാന്നി – റൂട്ടിൽ ‘ഗ്രാമവണ്ടിയുമായി’ സ്വകാര്യ ബസ്
കോട്ടയം: കറുകച്ചാലിൽ നിന്നും മല്ലപ്പള്ളി, കുളത്തൂർമൂഴി,അത്യാൽ, പെരുമ്പെട്ടി, കരിയംപ്ലാവ് വഴി റാന്നിയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. റൂട്ട്: കറുകച്ചാൽ – കവളിമാവ് – കുന്നിരിക്കൽ – പാതിക്കാട് – മല്ലപ്പള്ളി – തിരുമാലിട ക്ഷേത്രം – മുരണിപാലം – കാവനാൽകടവ് -ചക്കാലക്കുന്ന് – കുളത്തൂർമൂഴി – സർപ്പക്കാവ്- അത്യാൽ – പെരുമ്പെട്ടി – ചുട്ടുമൺ – കരിയംപ്ലാവ് – കണ്ടൻപേരൂർ – നെല്ലിക്കമൺ – റാന്നി സമയം: 7:50 am കറുകച്ചാൽ 9:15 am റാന്നി കറുകച്ചാൽ 10:50 am റാന്നി:1:20 pm കറുകച്ചാൽ: 3 pm റാന്നി: 5:20 pm
Read More » -
Careers
പത്താം ക്ലാസ്സും ഐടിഐയും ഉണ്ടോ; സതേൺ റെയിൽവേയിൽ ജോലി നേടാം
സതേണ്‍ റെയില്‍വേയിൽ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ലെവല്‍-1 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ അഞ്ച് ഒഴിവുകളുണ്ട്. ലെവല്‍-2 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളില്‍ രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പത്താം ക്ലാസും ഐടിഐ അല്ലെങ്കില്‍ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. 18-നും 33-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലെവല്‍-1, ലെവല്‍-2 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി https://www.rrcmas.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20-ാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
Read More » -
LIFE
ബാങ്കുകളെ കുറിച്ച് പരാതിയുണ്ടോ ? ഇതാ പരാതി നൽകാനുള്ള വഴി; നഷ്ടപരിഹാരം ഉറപ്പ്
ബാങ്കുകളോ അല്ലെങ്കില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പരാതിയുണ്ടോ? എങ്കില്‍ അവയ്‌ക്കെതിരേ പരാതി നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ബിഐയുടെ ഇന്റേണല്‍ ഓംബുഡ്‌സ്മാനും ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതിയും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സഹായകരമാകുന്ന കാര്യങ്ങളാണ്. പരാതി നല്‍കേണ്ടത് എങ്ങനെ? ഉപഭോക്താവിന് ബാങ്ക് നല്‍കുന്ന സേവനത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ആദ്യം ബാങ്കില്‍ അറിയിക്കണം. ആ പരാതി ഭാഗികമായോ പൂര്‍ണമായോ ബാങ്ക് തള്ളുകയാണെങ്കില്‍ ഇത് സ്വയമേ ഓംബുഡ്‌സ്മാന്റെ പക്കല്‍ എത്തും. പരാതി ലഭിച്ച് 20 ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബാങ്ക് പരാതിക്കാരനെ അറിയിച്ചിരിക്കണം. ബാങ്കിന്റെ തീരുമാനത്തെ ഓംബുഡ്‌സ്മാന്‍ അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ കാരണവും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. ആര്‍ബിഐ ഓംബുഡ്സ്മാന് ഓണ്‍ലൈനായി പരാതി ഫയല്‍ ചെയ്യാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ, നിങ്ങളുടെ പരാതി [email protected] എന്ന ഇ-മെയില്‍ വഴിയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടര്‍ 17, ചണ്ഡീഗഡ് –…
Read More » -
LIFE
അനാവശ്യ ഇ-മെയിലുകള്‍ ഒഴിവാക്കാം; പുതിയ ഓപ്ഷനുമായി ഗൂഗിള്‍
ഇ-മെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷനുമായി ഗൂഗിൾ.ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്ബനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്ന് കമ്ബനി അറിയിച്ചു. നേരത്തേ മറ്റൊരു മാറ്റവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ജിമെയിലിന്റെ പരിഷ്‌കരിച്ച നയങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനരഹിതമായ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്.
Read More » -
LIFE
ഫാനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
വർഷം മുഴുവനും രാവും പകലും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് നമ്മുടെ വീട്ടിലെ ഫാനുകൾ. വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരുഭാഗം ഫാനിന്റെ സംഭാവനയാണ്. ഫാൻവാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതി ബില്ലിൽ വലിയ കുറവു വരുത്താൻ കഴിയും. ●ഫാനുകൾ വാങ്ങുമ്പോൾ ഭാരംകുറഞ്ഞവ വാങ്ങുക. ●ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക. ●ഡബ്ള്‍ ‘ബോള്‍ബെയറിങ്’ ഉപയോഗിക്കുന്ന ഫാനുകള്‍വേണം വാങ്ങാന്‍. ●സാധാരണ റെഗുലേറ്ററുകള്‍ക്ക് പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക. ●ഫാനുകളുടെ റെഗുലേറ്റർ സ്പീഡ് കുറച്ച് പ്രവർത്തിപ്പിച്ചാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾക്ക് 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാം. ●ബെയറിങ് തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ പരിഹരിക്കണം. ●വളരെ പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത് പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറക്കാം. ●മൂന്നു ലീഫുകളുള്ള ഫാനുകള്‍തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്. ●ഇലക്ട്രോണിക് റെഗുലേറ്ററോടുകൂടിയ BLDC (Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്സ് മുതൽ 30 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ്…
Read More » -
Sports
ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസ് ഐസിസി ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’
ദുബായ്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്. കമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയത്. ഇന്ത്യയില്‍ വെച്ച് ഫൈനലില്‍ ഇന്ത്യയെ തകർത്താണ് കമ്മിൻസിന്റെ നേതൃത്വത്തില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തകർത്തായിരുന്നു ഓസീസിന്റെ കിരീടനേട്ടം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ടീമിന് നിർണായക സംഭാവനകള്‍ നല്‍കാനും താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 24 മത്സരങ്ങളില്‍ നിന്നായി 422 റണ്‍സും 59 വിക്കറ്റുമാണ് കമ്മിൻസിന്റെ സമ്ബാദ്യം.
Read More » -
Kerala
കണ്ണൂർ – പോണ്ടിച്ചേരി റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ്
പോണ്ടിച്ചേരി ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ കാണില്ല! കടലും തീരവും കഫേകളും ഫ്രഞ്ച് ആംബിയൻസും ഒക്കെയായി ഓരോ നിമിഷവും ആഘോഷമാക്കുന്ന ഇടം. എന്നാല്‍ ഇത്രയും ദൂരം പോകണമെന്നത് പലരെയും മടുപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ കണ്ണൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്. പോണ്ടിച്ചേരിയില്‍ രാവിലെ ചെന്നിറങ്ങുന്ന വിധത്തിലാണ് കെഎസ്‌ആർടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടുദിവസം പോണ്ടിച്ചേരിയില്‍ കറങ്ങി തിരികെ ഇതേ ബസില്‍ തന്നെ തിരികെ കണ്ണൂരിലേക്ക് വരികയും ചെയ്യാം. തലശ്ശേരി, മാഹി, വടകര, പയ്യോളി,കൊയിലാണ്ടി, കോഴിക്കോട്, രാമനാട്ടുകര, കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ,കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാർക്കാട്, പാലക്കാട്, കോയമ്ബത്തൂർ,സേലം, ആത്തൂർ, നെയ്‌വേലി, കടലൂർ വഴി പോണ്ടിച്ചേരിയില്‍ എത്തുന്ന വിധത്തിലാണ് യാത്ര. സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ് ആണ് സർവീസ് നടത്തുന്നത്. വൈകിട്ട് 5.00 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 14 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 07:45ന് പോണ്ടിച്ചേരിയില്‍ എത്തുന്ന യാത്രയ്ക്ക് 1091 രൂപയാണ് നിരക്ക്. കണ്ണൂർ…
Read More » -
Kerala
എസ്.ബി.ഐ ജീവനക്കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി, കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം
കണ്ണൂര്‍ പഴയങ്ങാടിയില്‍ എസ് ബി ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ് ബി ഐ കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ ദിവ്യയെ(37) ആണ് അടുത്തിലയിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിലയിലെ എം ശങ്കരന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. ഏകമകള്‍ നവതേജ. പഴയങ്ങാടി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റു മോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
വരുന്നു, കൊച്ചിയിൽ മറ്റൊരു വമ്പൻ നിക്ഷേപം
കൊച്ചിയിൽ കേരള ഹൗസിഗ്ബോർഡിന്റെ 2150 കോടിയുടെ വാണിജ്യ നിക്ഷേപം. മറൈൻ ഡ്രെവിലെ 18 എക്കറിൽ നിർമ്മിക്കുന്ന പദ്ധതിക്ക് കേരള സർക്കാർ അംഗീകാരം ലഭിച്ചു. നവരത്ന കമ്പനിയായ NBCC ദേശീയ ബിൽഡിഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയിൽ വാണിജ്യ സമുച്ചയം റസിഡൺഷ്യൽ കോപ്ലക്സ് ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ എന്നിവ ഉണ്ടാകും
Read More »
