KeralaNEWS

കണ്ണൂർ – പോണ്ടിച്ചേരി  റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ് 

പോണ്ടിച്ചേരി ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ കാണില്ല! കടലും തീരവും കഫേകളും ഫ്രഞ്ച് ആംബിയൻസും ഒക്കെയായി ഓരോ നിമിഷവും ആഘോഷമാക്കുന്ന ഇടം.
എന്നാല്‍ ഇത്രയും ദൂരം പോകണമെന്നത്  പലരെയും മടുപ്പിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ കണ്ണൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്.
പോണ്ടിച്ചേരിയില്‍ രാവിലെ ചെന്നിറങ്ങുന്ന വിധത്തിലാണ് കെഎസ്‌ആർടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടുദിവസം പോണ്ടിച്ചേരിയില്‍ കറങ്ങി തിരികെ ഇതേ ബസില്‍ തന്നെ തിരികെ കണ്ണൂരിലേക്ക് വരികയും ചെയ്യാം.

തലശ്ശേരി, മാഹി, വടകര, പയ്യോളി,കൊയിലാണ്ടി, കോഴിക്കോട്, രാമനാട്ടുകര, കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ,കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാർക്കാട്, പാലക്കാട്‌, കോയമ്ബത്തൂർ,സേലം, ആത്തൂർ, നെയ്‌വേലി, കടലൂർ വഴി പോണ്ടിച്ചേരിയില്‍ എത്തുന്ന വിധത്തിലാണ് യാത്ര. സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ് ആണ് സർവീസ് നടത്തുന്നത്.

 

Signature-ad

വൈകിട്ട് 5.00 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 14 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 07:45ന് പോണ്ടിച്ചേരിയില്‍ എത്തുന്ന  യാത്രയ്ക്ക് 1091 രൂപയാണ് നിരക്ക്.

കണ്ണൂർ – പോണ്ടിച്ചേരി

05:00 PM കണ്ണൂർ

05:40 PM തലശ്ശേരി

05:55 PM മാഹി പാലം

06:10 PM വടകര

07:30 PM കോഴിക്കോട്

08:15 PM എയർപോർട്ട് ജംഗ്ഷൻ

08:35 PM മലപ്പുറം

09:00 PM പെരിന്തല്‍മണ്ണ

10:50 PM പാലക്കാട്‌

11:50 PM കോയമ്ബത്തൂർ L&T നീലാമ്ബൂർ ബൈപാസ് ജംഗ്ഷൻ

03:10 AM സേലം കൊണ്ടലംപട്ടി സർക്കിള്‍

04:15 AM ആത്തൂർ

06:25 AM നെയ്‌വേലി

07:15 AM കടലൂർ

07:45 AM പോണ്ടിച്ചേരി

 

പോണ്ടിച്ചേരി-കണ്ണൂർ യാത്ര

പോണ്ടിച്ചേരിയില്‍ നിന്നും തിരികെ വൈകിട്ട് 7.00 മണിക്കാണ് ബസ് പുറപ്പെടുന്നത്. 13 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 08:45ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് യാത്ര. 1091 രൂപയാണ് നിരക്ക്.

07:00 PM പോണ്ടിച്ചേരി

07:30 PM കടലൂർ

08:20 PM നെയ്‌വേലി

08:50 PM ആത്തൂർ

11:55 PM സേലം കൊണ്ടലംപട്ടി സർക്കിള്‍

03:00 AM കോയമ്ബത്തൂർ L&T നീലാമ്ബൂർ ബൈപാസ് ജംഗ്ഷൻ

04:10 AM പാലക്കാട്‌

05:50 AM മലപ്പുറം

06:10 AM എയർപോർട്ട് ജംഗ്ഷൻ

07:00 AM കോഴിക്കോട്

07:25 AM വടകര

07:55 AM മാഹി പാലം

08:10 AM തലശ്ശേരി

08:45 AM കണ്ണൂർ

ടിക്കറ്റുകള്‍ മുൻകൂട്ടി റിസർവ് ചെയ്യാൻ www.onlineksrtcswift.com എന്ന സൈറ്റ് വഴിയും

മൊബൈല്‍ ആപ്ലിക്കേഷൻ: ENTE KSRTC NEO OPRS (ANDROID)

https://play.google.com/store/apps/details വഴിയും ബുക്ക് ചെയ്യാം.

Back to top button
error: