സതേണ്‍ റെയില്‍വേയിൽ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ലെവല്‍-1 ശമ്ബള സ്കെയിലിലുള്ള തസ്തികകളില്‍ അഞ്ച് ഒഴിവുകളുണ്ട്. ലെവല്‍-2 ശമ്ബള സ്കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവുകളാണ് ഉള്ളത്.
തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളില്‍ രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പത്താം ക്ലാസും ഐടിഐ അല്ലെങ്കില്‍ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. 18-നും 33-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലെവല്‍-1, ലെവല്‍-2 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്കായി https://www.rrcmas.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20-ാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.