Month: January 2024
-
Sports
പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ;800 കോടി ചെലവ്
തിരുവനന്തപുരം: 800 കോടി രൂപ ചെലവിട്ട് പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ.മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൈമാറിയത്. 8 സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നത് പ്രശസ്തമായ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി നിർമ്മിക്കുന്നുണ്ട്. 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളിൽ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി. കഴിഞ്ഞ ദിവസം ഖത്തറിലെ ഏഷ്യൻ കപ്പ് വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം…
Read More » -
Kerala
തിരുവനന്തപുരത്ത് ശശി തരൂരിന്റെ എതിരാളി ഐ.എസ്.ആർ.ഒ ചെയർമാൻ; വിവരം പുറത്തുവിട്ട് ബിജെപി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം എന്നിവയുള്ള സോമനാഥ് മണ്ഡലത്തില്‍ ശശി തരൂരിന് പറ്റിയ എതിരാളിയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.കൂടാതെ തലസ്ഥാനവാസിയുമാണ്. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാന അതിഥികളിലൊരാളായി സോമനാഥുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതിയാണ് സോമനാഥിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സോമനാഥിനും എതിർപ്പില്ലെന്നാണ് അറിയുന്നത്. മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കറിനെയും നിർമ്മല സീതാരാമനെയും പരിഗണിക്കുന്നതിനിടയിലാണ് സോമനാഥിന്റെ പേരുയർന്നത്. കേരളത്തില്‍ ബി.ജെ.പിയുടെ സാദ്ധ്യതാ പട്ടികയില്‍ തിരുവനന്തപുരത്തിന്റെ സ്ഥാനം ഒന്നാമതാണ്. 2009ലും 2014ലും നേരിയ വോട്ടുകള്‍ക്കാണ് ഒ.രാജഗോപാല്‍ ശശിതരൂരിനോട് തോറ്റത്. 2023 ജൂലായില്‍ സർവ്വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന സോമനാഥ് 2022 ജനുവരി മുതല്‍ മൂന്ന് വർഷത്തേക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനായി നിയമിതനായത്. നിലവിലെ കാലാവധി അടുത്തവർഷം ജനുവരിയില്‍ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ബി.ജെ.പിക്ക് അധികാരത്തുടർച്ച കിട്ടുകയും ചെയ്താല്‍ സോമനാഥ് കേന്ദ്രമന്ത്രിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Read More » -
Kerala
കോട്ടയത്ത് കെ.എം ജോര്‍ജിന്റെ മകനെ വെട്ടാന്‍ മാണിയുടെ മരുമകന്‍? ജോസഫ് ഗ്രൂപ്പില്‍ വടംവലി മുറുകുന്നു
കോട്ടയം: ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കെ.എം മാണിയുടെ മരുമകനുമായ എം.പി ജോസഫിനെ ഇറക്കി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍. മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം.പി ജോസഫിനെ അനുകൂലിക്കുന്നവരുടെ പക്ഷം. കോട്ടയം സീറ്റില്‍ കേരളാ േകാണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മറുപക്ഷത്തിന്റെ മിന്നല്‍ നീക്കങ്ങള്‍. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് എം.പി ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവരുടെ പക്ഷം. കെഎം മാണിയുടെ കുടുംബാംഗങ്ങളിലൊരാള്‍ മല്‍സരിച്ചാല്‍ മാണി ഗ്രൂപ്പ് വോട്ടുകള്‍ പോലും അനുകൂലമാകുമെന്ന വാദവും ജോസഫ് അനുകൂലികള്‍ മുന്നോട്ടു വയ്ക്കുന്നു. മോന്‍സ് ജോസഫും ജോയ് എബ്രഹാമും ഉള്‍പ്പെടെ കോട്ടയത്തെ നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമല്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. പി.സി തോമസിനെ മല്‍സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ലെന്ന സൂചനകളും…
Read More » -
Kerala
പിതാവിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ തൈമൂര്‍; പാക് പൗരന്‍ കേരളത്തിന്റെ മരുമകന്‍
കോട്ടയം: പിതാവിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ പാകിസ്താനി പൗരന്‍ തൈമൂര്‍ താരിഖ് അടുത്തദിവസം കേരളത്തിലെത്തും. തന്റെ ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് ഈ പാക് സ്വദേശി വീട് വെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ഷാര്‍ജയില്‍ വ്യവസായിയായ തൈമൂര്‍ താരിഖ് കഴിഞ്ഞ ഓണക്കാലത്താണ് ആദ്യമായി കേരളത്തിലെത്തിയത്. ഓണം കൂടാനും ഭാര്യ ശ്രീജയുടെ വീടിനടുത്ത് പിതാവ് താരിഖിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാനുമായിരുന്നു യാത്ര. പക്ഷെ, അന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വില്ലനായി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യാന്‍ അധികൃതര്‍ ഇദ്ദേഹത്തിന് അനുമതി നല്‍കിയില്ല. ഒടുവില്‍ തൃശൂരിലെ കൊടുങ്ങല്ലൂരില്‍ താമസിച്ച് കേരളം ആസ്വദിച്ച് മടങ്ങി. നീണ്ട വിസ നടപടി പൂര്‍ത്തിയാക്കി ഈമാസം 29ന് തൈമൂര്‍ കേരളത്തിലേക്ക് വീണ്ടും യാത്രതിരിക്കും. താരിഖ് മന്‍സിലില്‍ കുടുംബത്തോടൊപ്പം താമസിക്കും. ടിക് ടോക്ക് അടക്കം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് പാകിസ്താനിയായ തൈമൂര്‍ താരിഖും ഭാര്യ ശ്രീജ ഗോപാലും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് ഈ…
Read More » -
India
‘മമത’യില്ലാതെ ദീദി, അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ഖാര്‍ഗെ ഫോണില്‍ സംസാരിച്ചു
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഇടഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുരഞ്ജനസംഭാഷണം നടത്തി. വ്യാഴാഴ്ച ഫോണിലാണ് സംസാരിച്ചത്. ‘ഇന്ത്യ’ സഖ്യവുമായി ഇനി ബന്ധമില്ലെന്നും ബംഗാളില്‍ തനിച്ചു മത്സരിക്കുമെന്നും തുറന്നടിച്ച മമതയെ സമാശ്വസിപ്പിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ കുറച്ചു നേരമെങ്കിലും മമത പങ്കെടുത്താല്‍ അത് വലിയ സന്തോഷമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഖ്യത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ രാഹുലും ഇടപെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് തൃണമൂലുമായി ചര്‍ച്ചതുടരുകയാണെന്നും മമതയുമായി നല്ലബന്ധമാണെന്നും കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത് മമതയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ചര്‍ച്ചയ്ക്ക് ഇടങ്കോലിടുന്നതും മമതയ്ക്ക് പ്രശ്‌നമായി. ‘ഇന്ത്യ’ സഖ്യത്തിന് പ്രധാന തടസ്സം ബി.ജെ.പിയും അധീറുമാണെന്ന് തൃണമൂല്‍ രാജ്യസഭാ എം.പി. ഡെറിക് ഒബ്രയാന്‍ ആരോപിച്ചു. ബംഗാളില്‍ സഖ്യത്തിന് തയ്യാറായാല്‍ത്തന്നെ രണ്ടു സിറ്റിങ്സീറ്റുമാത്രമേ വിട്ടുനല്‍കൂ എന്നാണ് തൃണമൂലിന്റെ…
Read More » -
Crime
ദളിതയായ വീട്ടുജോലിക്കാരിക്ക് കൊടും പീഡനം; ഡി.എം.കെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍
ചെന്നൈ: വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു. ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. ദലിത് പെണ്‍കുട്ടിയെ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഉളുന്ദൂര്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരുവാണ്‍മിയൂര്‍ പൊലീസ് കേസെടുത്തത്.
Read More » -
Crime
വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
Read More » -
India
സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് മലയാളിയായ 4 വയസുകാരി വിദ്യാർത്ഥിനി മരിച്ച സംഭവം, ദുരൂഹതകളേറെ: കുട്ടി ഒറ്റയ്ക്ക് എങ്ങനെ സ്കൂളിന്‍റെ ടെറസില്‍ എത്തി? ചങ്ങനാശേരിക്കാരൻ സ്കൂൾ പ്രിന്‍സിപ്പല്‍ ഒളിവില്‍
സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളിയായ 4 വയസുകാരി ജിയന്ന ആന്‍ ജിജോ മരിച്ച സംഭവത്തിൽ ദുരൂഹതകളേറെ. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്–ബിനീറ്റ ദമ്പതികളുടെ മകളാണ് ജിയന. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുട്ടി ചുമരിൽ തലയടിച്ച് വീണെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ വിളിക്കുന്നത്. ഇവർ സ്കൂളിൽ എത്തിയപ്പോഴേക്കും കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നു കണ്ടതോടെ മാതാപിതാക്കള്‍ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. അപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അപകടത്തിനു പിന്നിൽ സ്കൂൾ അധികൃതർക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നു എന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിൽ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ…
Read More » -
Kerala
തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നിലഗുരുതരം; 15 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വട്ടപ്പാറയില്‍ നിന്ന് വെമ്ബായത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട കാരണം അറിയില്ല.
Read More » -
Sports
സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാൾ x ഒഡീഷ എഫ്സി ഫൈനൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്സി ഈസ്‌റ്റ് ബംഗാളുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ മറുപടിയില്ലാത്ത ഏക ഗോളിന് ശക്തരായ മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ഒഡീഷ ഫൈനലിൽ കടന്നത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ ജംഷദ്പൂരിനെ തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്. 28-ാം തീയതിയാണ് ഫൈനൽ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദി.
Read More »