●ഫാനുകൾ വാങ്ങുമ്പോൾ ഭാരംകുറഞ്ഞവ വാങ്ങുക.
●ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക.
●ഡബ്ള്‍ ‘ബോള്‍ബെയറിങ്’ ഉപയോഗിക്കുന്ന ഫാനുകള്‍വേണം വാങ്ങാന്‍.
●സാധാരണ റെഗുലേറ്ററുകള്‍ക്ക് പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക.
●ഫാനുകളുടെ റെഗുലേറ്റർ സ്പീഡ് കുറച്ച് പ്രവർത്തിപ്പിച്ചാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾക്ക് 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.
●ബെയറിങ് തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ പരിഹരിക്കണം.
●വളരെ പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത് പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറക്കാം.
●മൂന്നു ലീഫുകളുള്ള ഫാനുകള്‍തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്.
●ഇലക്ട്രോണിക് റെഗുലേറ്ററോടുകൂടിയ BLDC (Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്സ് മുതൽ 30 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ് ഫാൻ ഉപയോഗിക്കാൻ എടുക്കുന്നത് 55 വാട്സ് ആണ്. അതായത് BLDC ഫാൻ ഉപയോഗിക്കുമ്പോൾ നമ്മുടെ വൈദ്യുതി ഉപയോഗം പകുതിയായി കുറക്കാന്‍ സാധിക്കുന്നു. റിമോട്ട് ബട്ടൺ ഉപയോഗിച്ച് ഫാനിന്റെ സ്പീഡ് നിയന്ത്രിക്കാമെന്നുള്ളത് ഇതിന്റെ എടുത്തുപറയേണ്ട മേന്മയാണ്.