FeatureLIFE

അനാവശ്യ ഇ-മെയിലുകള്‍ ഒഴിവാക്കാം; പുതിയ ഓപ്ഷനുമായി ഗൂഗിള്‍

-മെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷനുമായി ഗൂഗിൾ.ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക.

 ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച്‌ കമ്ബനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്ന് കമ്ബനി അറിയിച്ചു.

നേരത്തേ മറ്റൊരു മാറ്റവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ജിമെയിലിന്റെ പരിഷ്‌കരിച്ച നയങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തനരഹിതമായ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്.

Back to top button
error: