FeatureLIFE

ബാങ്കുകളെ കുറിച്ച് പരാതിയുണ്ടോ ?  ഇതാ പരാതി നൽകാനുള്ള വഴി; നഷ്ടപരിഹാരം ഉറപ്പ് 

ബാങ്കുകളോ അല്ലെങ്കില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന സേവനങ്ങളെക്കുറിച്ച്‌ നിങ്ങള്‍ക്ക് പരാതിയുണ്ടോ?

എങ്കില്‍ അവയ്‌ക്കെതിരേ പരാതി നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ബിഐയുടെ ഇന്റേണല്‍ ഓംബുഡ്‌സ്മാനും ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതിയും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സഹായകരമാകുന്ന കാര്യങ്ങളാണ്.

പരാതി നല്‍കേണ്ടത് എങ്ങനെ?

ഉപഭോക്താവിന് ബാങ്ക് നല്‍കുന്ന സേവനത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ആദ്യം ബാങ്കില്‍ അറിയിക്കണം. ആ പരാതി ഭാഗികമായോ പൂര്‍ണമായോ ബാങ്ക് തള്ളുകയാണെങ്കില്‍ ഇത് സ്വയമേ ഓംബുഡ്‌സ്മാന്റെ പക്കല്‍ എത്തും. പരാതി ലഭിച്ച്‌ 20 ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബാങ്ക് പരാതിക്കാരനെ അറിയിച്ചിരിക്കണം. ബാങ്കിന്റെ തീരുമാനത്തെ ഓംബുഡ്‌സ്മാന്‍ അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ കാരണവും ഉപഭോക്താവിനെ അറിയിച്ചിരിക്കണം.

ആര്‍ബിഐ ഓംബുഡ്സ്മാന് ഓണ്‍ലൈനായി പരാതി ഫയല്‍ ചെയ്യാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ, നിങ്ങളുടെ പരാതി [email protected] എന്ന ഇ-മെയില്‍ വഴിയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടര്‍ 17, ചണ്ഡീഗഡ് – 160017 എന്ന വിലാസത്തിലുള്ള പ്രോസസ്സിംഗ് സെന്ററിലേക്ക് തപാല്‍ വഴിയും അയയ്ക്കാം. പരാതി നല്‍കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.

20 ലക്ഷം രൂപയോ അതില്‍ താഴെയോ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികള്‍ മാത്രമേ ആർബിഐ ഓംബുഡ്‌സ്മാന്‍ പരിഗണിക്കുകയുള്ളൂ. മാനസിക വിഷമം, മാനസിക പീഡനം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ഓംബുഡ്‌സ്മാന് അധികാരമുണ്ട്.

Back to top button
error: