Month: January 2024
-
Crime
മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; മുഖത്ത് മുളകുപൊടി വിതറി, ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു
മലപ്പുറം: മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്ക് പറ്റി. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധു യൂസഫ് ആണ് ഇവരെ മര്‍ദിച്ചത് എന്നാണ് പരാതി. മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമര്‍ദമനം. തടയാന്‍ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തില്‍ മഞ്ചേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെസിബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടഞ്ഞു. കേസില്‍പെട്ട സ്ഥലമാണെന്നും വഴിവെട്ടാന്‍ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
Read More » -
India
ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ! ബിജെപി പിന്തുണയോടെ നിതീഷ് ഞായറാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
പട്ന: ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്. ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആര്‍ജെഡിയും ജെഡിയുവും പട്‌നയില്‍ പ്രത്യേകം യോഗംചേര്‍ന്നിരുന്നു. കര്‍പ്പുരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ നിതീഷ് നടത്തിയ പരാമര്‍ശവും സഖ്യം വിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയായിരുന്നു ഇത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി…
Read More » -
Kerala
വേദപാഠ ക്ലാസിലെ കുട്ടികളുടെ ഹ്രസ്വചിത്രം, പള്ളി തിരുനാളിന്
മഞ്ഞപ്ര മാർശ്ലീവാ പള്ളിയിലെ ഇത്തവണത്തെ അമ്പ് പെരുന്നാളിന് പുതുമ സമ്മാനിച്ച് വേദപാഠം കുട്ടികൾ. ഞായറാഴ്ചകളിലെ വേദപാഠം ക്‌ളാസ്സുകളിലെ സമയം ഉപയോഗിച്ച് പ്രധാനമായും കുട്ടികൾ അഭിനയിച്ച ‘സൊലൂലു’ എന്ന ഷോർട്ട് ഫിലിം, ഇന്നലെ പള്ളിയങ്കണത്തിൽ പ്രദർശിപ്പിച്ചു. തിന്മകൾക്കും പരിഹാരമുണ്ട് എന്ന സന്ദേശം നൽകുന്ന ചിത്രത്തിന്റെ പേര്, പരിഹാരം എന്നർത്ഥമുള്ള സൊല്യൂഷൻ എന്ന വാക്കിൽ നിന്നാണ്. തിരുനാൾ ദിവ്യബലിക്ക് ശേഷം വികാരി ഫാദർ സെബാസ്റ്റ്യൻ ഊരക്കാടൻ പ്രദർശനോദ്‌ഘാടനം നിർവ്വഹിച്ചു. പ്രദക്ഷിണത്തിനും വെടിക്കെട്ടിനും ശേഷമായിരുന്നു പള്ളിയങ്കണത്തിലെ പ്രദർശനം. ഒന്നാം ക്‌ളാസ് മുതൽ പ്ലസ് ടു വിദ്യാർഥികൾ വരെ വേദപാഠം പഠിക്കുന്ന മഞ്ഞപ്ര മാർശ്ലീവാ പള്ളിയിലെ വിശ്വാസ പരിശീലന വിഭാഗമാണ് ഈ 13-മിനിറ്റ് സിനിമയ്ക്ക് പിന്നിൽ. ഹെഡ്‌മാസ്റ്റർ ബാബു കണ്ണേൻ നേതൃത്വം നൽകി. സുനിൽ കെ ചെറിയാനാണ് രചനയും സംവിധാനവും. ആർഭാട ജീവിതത്തിനായി ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിക്കാൻ പദ്ധതിയിടുന്ന കുട്ടികളിലൊരാൾ അതിൽ നിന്ന് പിന്മാറുന്നതും ശേഷമുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. വേദപാഠം ക്‌ളാസിൽ കേട്ട മൂല്യങ്ങൾ…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ലെന്ന് റിപ്പോർട്ട്
ജനുവരി 31 ന് ഐഎസ് എല്‍ വീണ്ടും പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. അവരുടെ സ്ട്രൈക്കറായ ക്വാമെ പെപ്രക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണില്‍ ഇനി കളിക്കാൻ സാധ്യതയില്ലായെന്നും പറയുന്നു.ജനുവരി വിൻഡോ ട്രാൻസ്ഫർ അവസാനിച്ചതിനാൽ പകരം മറ്റൊരു വിദേശ താരത്തെ സൈൻ ചെയ്യാനും കേരള ബ്ലാസ്റ്റേഴ്സിന് ഇനി സാധിക്കില്ല. നിലവിൽ തങ്ങളുടെ തന്നെ വിദേശ താരമായ ജസ്റ്റിനെ തിരിച്ചു വിളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം 20കാരനായ ജസ്റ്റിൻ ഇപ്പോള്‍ ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സിലെത്തിയ പെപ്ര ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും 2 ഗോളുകൾ വീതം നേടിയ താരം നിരവധി അസിസ്റ്റുകളും നടത്തി.ദിമിത്രിയോസ്-പെപ്ര സഖ്യം അപാര ഫോമിൽ നിൽക്കെയാണ് ഐഎസ്‌എൽ ഇടവേളയ്ക്കായി പിരിഞ്ഞത്. ഇരുവരുടെയും മികവിൽ കരുത്തരായ മുംബൈയേയും മോഹൻ ബഗാനെയും…
Read More » -
Kerala
ലാത്തിച്ചാര്‍ജില്‍ കഴുത്തിന് ക്ഷതം, കൈയ്ക്ക് ബലക്കുറവ്; യൂത്ത് േകാണ്‍. വനിതാ നേതാവ് 25 ലക്ഷം വായ്പയെടുത്ത് തുടങ്ങിയ സംരംഭം പ്രതിസന്ധിയില്‍
ആലപ്പുഴ: കളക്ട്രേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി കിടക്കയിലാണ്. രണ്ട് മാസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വായ്പയെടുത്ത് മേഘ തുടങ്ങിയ പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലായ അവസ്ഥയാണ്. ‘അടി കിട്ടിയതു മാത്രമേ ഓര്‍മയുള്ളൂ. വേദന വന്ന് ശ്വാസം എടുക്കാന്‍ കഴിയാതെയായി ബോധം പോയി. തലയിലാരോ അടിക്കുന്നത് പോലെയുള്ള വേദനയാണ്’- മേഘ പറയുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മേഘ രഞ്ജിത്ത്. ലാത്തി കൊണ്ടുള്ള അടിയില്‍ കഴുത്തിലെ അസ്ഥികള്‍ തെന്നിമാറി. ഞരമ്പിന് ക്ഷതമേറ്റു. നിവര്‍ന്നിരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അമ്മയെ കാത്ത് വീട്ടിലിരിക്കുന്ന അഞ്ചാം ക്ലാസുകാരി മകളെ ഓര്‍ക്കുമ്പോള്‍ സങ്കടം കൂടും- ‘അമ്മ അടുത്തില്ലാത്തതു കൊണ്ട് പഠിക്കാന്‍ കഴിയുന്നില്ലെന്നാ അവള്‍ പറയുന്നെ. മിസ് ഇന്നലെ വിളിച്ചപ്പോള്‍ ഇനി പാര്‍വണ മുടി രണ്ടായി പിന്നി കെട്ടണ്ട, പറ്റുംപോലെ കെട്ടിയാ മതിയെന്ന് പറഞ്ഞു’. ജീവിതമാര്‍ഗമായി കായംകുളത്ത് ഒരു…
Read More » -
NEWS
സമ്പന്നനായ ഭര്‍ത്താവിനെ കിട്ടാന്‍ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ; പരസ്യം നല്‍കിയ ക്ലിനിക്കിന് കിട്ടയത് ‘ഒന്നൊന്നരപ്പണി’
ബീജിംഗ്: സമ്പന്നരായ ഭര്‍ത്താവിനെ കിട്ടാന്‍ സ്ത്രീകള്‍ മുഖത്ത് രൂപമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് പ്രചരണം നടത്തിയ ക്ലിനിക്കിനെതിരെ നടപടി. ചൈനയിലെ ഷാംഗ്ഹായ് ജീന്‍ ബ്യൂട്ടി ബയോജനറ്റിക് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യം വാചകത്തിനെതിരെ 3.5ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സ്ത്രീകളെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലിനിക്ക് ഈ പരസ്യവാചകം പ്രചരിപ്പിച്ചിരുന്നു. ‘സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയിലൂടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിച്ചാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടും.’- എന്നാണ് കമ്പനിയുടെ പരസ്യവാചകം. 2021മുതല്‍ ഈ കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളികളിലൂടെ റീബോണ്‍ ബ്യൂട്ടി കോസ്‌മെറ്റിക് സര്‍ജറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, സൗന്ദര്യവും ആഡംബര പൂര്‍ണവുമായ മുഖം ഉണ്ടായാല്‍ സമ്പന്നരായ ഭര്‍ത്താവിനെ കിട്ടുമെന്ന തരത്തില്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്. ഷാംഗ്ഹായ് പുഡോഗ് ന്യൂ ഏരിയ മാര്‍ക്കറ്റ് സൂപ്പര്‍ വിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് കമ്പനിയ്ക്ക് പിഴ ചുമത്തിയത്. പരസ്യം നിയമലംഘനമാണെന്നും സാമൂഹികമായ ധാര്‍മ്മികതയെ ലംഘിച്ചെന്നും നടപടിയില്‍ പറയുന്നു. സ്ത്രീകളെ ഇത്തരത്തില്‍ കളിപ്പാട്ടങ്ങളാക്കുന്നതിനെ എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതിനും…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ 58കാരന് ദാരുണാന്ത്യം
അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ മധ്യവയസ്കൻ മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തില്‍ പിപി മുകുന്ദൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ആണ് സംഭവമുണ്ടായത്. കമ്ബിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്കാണ് മുകുന്ദൻ ഓട്ടോ വിളിച്ചത്. പൊളിഞ്ഞപാലത്ത് എത്തിയപ്പോള്‍ ബഹളംവച്ച് ഓട്ടോയില്‍നിന്നു ചാടുകയായിരുന്നു. ശുഭയാണ് ഭാര്യ. അശ്വിൻ ഏക മകൻ.
Read More » -
Kerala
മാണി സാര്‍ പൊറുക്കണം! കെ.എം മാണിയുടെ പേരു പോലും തെറ്റിച്ച് പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്
കോട്ടയം: കെ.എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ – ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ.എം മാണി എന്നതിനു പകരം ‘ക.എ.മാണി ‘ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇതിനു പുറമേ സ്മാരക എന്നതിന് സമാരക എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. അതേസമയം ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. അതേസമയം, എതിരാളികള്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ.എം മാണിക്ക് സ്വന്തം മുന്നണിയില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ കോഴക്കേസില്‍ തന്നെ പെടുത്താന്‍ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയില്‍ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി. മാണി സാര്‍ പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്, ഞാനും പുസ്‌കതമെഴുതും അതില്‍…
Read More » -
Kerala
കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നല്‍കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുമാണ് സന്ദേശം. കവി ജി ശങ്കരക്കുറുപ്പിന്റെ അഴിമുഖത്ത് എന്ന കവിതയിലെ വരികളോടെയാണ് സന്ദേശം ആരംഭിച്ചത്. ”ഹാ! വരും വരും നൂനമാദ്ദിനമെന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും” എന്ന വരി അദ്ദേഹം വായിച്ചു. മഹാകവി സ്വപ്നം കണ്ട ആ സുവർണകാലം ആണ് ഇന്നത്തെ അമൃത് കാലം, എന്ന വാചകം അടക്കം സൂചിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം ആരംഭിച്ചത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത പാർലമെൻ്റ് മന്ദിരത്തില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ തന്നെ പാർലമെൻ്റ് നാരീ ശക്തി വന്ദൻ നിയമം പാസാക്കി. ഇതിലൂടെ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഫൈവ് ജി ഉപയോക്തൃ അടിത്തറയുടെ കാര്യത്തില്‍ ഇന്ത്യ, യൂറോപ്പിനെ പിന്തള്ളി എന്നും ഗവർണർ പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.അതേസമയം തിരുവനന്തപുരം സെൻട്രല്‍…
Read More » -
Kerala
ഓഫീസ് നിര്‍മാണത്തിലേക്ക് പറഞ്ഞ പണം പിരിച്ചു നല്‍കിയില്ല; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു
കോഴിക്കോട്: നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിച്ചില്ല എന്നാരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം രൂപ പിരിച്ചുനല്‍കണം എന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് 1.3 ലക്ഷം രൂപ മാത്രമാണ്. ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും ഇന്നലെ വൈകിട്ട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. തുക കുറഞ്ഞതിനാല്‍ അധികം സംസാരിക്കാതെ ഇവര്‍ മടങ്ങി. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.സി നസീമുദ്ദീന്‍ വാട്‌സ്ആപ്പ് മുഖേന ഡിസിസി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംഭാവം കണക്കിലെടുത്ത്…
Read More »