കോലിയെ പൂജ്യത്തിനു കൈവിട്ടു; മത്സരവും; ഗുജറാത്തിനെ തകര്‍ത്ത് ആര്‍സിബി രണ്ടാമത്

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നു. വിരാട് കോലി 44 പന്തില്‍ 81 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ 55 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സ് നേടി.
റണ്ണെടുക്കും മുന്‍പ് ചേസിങ് മാസ്റ്റര്‍ വിരാട് കോലിയെ സിറാജിന്റെ പന്തിൽ വാഷിങ്ടണ്‍ സുന്ദര്‍ കൈവിട്ടിരുന്നു. ഗുജറാത്ത് കൈവിട്ടത് മല്‍സരം തന്നെയായിരുന്നു. സെഞ്ചറി നേടിയ ഓപ്പണര്‍ സായി സുദര്‍ശനാണ് ഗുജറാത്തിനെ 205 റണ്‍സിലേക്ക് നയിച്ചത്. സായിയുടെ മൂന്നാം ഐപിഎല്‍ സെഞ്ചുറിയാണ്.
ക്യാപ്റ്റൻ രജത് പാട്ടീദാർ (8), ജിതേഷ് ശർമ ( 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ ( 23*), ടിം ഡേവിഡ് ( 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിച്ചു. ഗുറാത്തിനായി റാഷിദ് ഖാന്‍ രണ്ടും വിക്കറ്റും സിറാജും ഹോള്‍ഡറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാമതായി. ഗുജറാത്ത് ഏഴാമതാണ്.
ഗുജറാത്തിനായി ജോസ് ബട്‌ലര്‍ (25), വാഷിങ്ടൻ സുന്ദർ (19*) – ജയ്സൻ ഹോൾഡർ ( 23*) റണ്‍സെടുത്തു. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും സുയാഷ് ശര്‍മയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.





